CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 5 Seconds Ago
Breaking Now

ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ് ; റെഞ്ചിയുടെ മകളേയും കൊല്ലാന്‍ ശ്രമം നടന്നു ; പല തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി

കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു.

കൂടത്തായി കൊലപാത പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. കുടുംബത്തിലെ പെണ്‍കുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി മൊഴി നല്‍കി.

കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.