ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തില്‍ നടത്തുന്ന ഓള്‍ യുകെ വടം വലി മത്സരത്തില്‍ ഹെറിഫോര്‍ഡില്‍ നിന്നെത്തിയ അച്ചായന്‍സ് ടീം ഒന്നാം സ്ഥാനത്തെത്തി. ബര്‍മിംങ്ങ്ഹാമിന്റ മണ്ണില്‍ നടത്തിയ വടംവലി മത്സരം വാശിയേറിയ പോരാട്ടമായി.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയായിരുന്നു.റണ്ണര്‍ അപ്പ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ബിസിഎംസിയ്ക്ക് ലഭിച്ചു,
മൂന്നാം സമ്മാനം ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നിന്നുള്ള ടസ്‌കേഴ്‌സിന് ലഭിച്ചു. നാലാം സമ്മാനം കാന്റര്‍ബറിയില്‍ നിന്നുള്ള എവര്‍ഷൈന്‍ ടീമിന് ലഭിച്ചു. അഞ്ചാം സമ്മാനം കേംബ്രിഡ്ജ് ടീം നെപ്ട്യൂണിന് ലഭിച്ചു.ഹണ്ടിഗ്ടണ്‍ ടീമിന് ആറാം സ്ഥാനവും ലഭിച്ചു.
ബെസ്റ്റ് പുള്ളര്‍ ബിജോ ജോര്‍ജ് (ബര്‍മിങ്ഹാം ടീം), യങ്ങസ്റ്റ് പുള്ളര്‍ ജസ്റ്റിന്‍ (ടസ്‌ക്കേഴ്‌സ്),യങ്ങസ്റ്റ് എമര്‍ജിങ് ക്യാപ്റ്റന്‍ ബര്‍മ്മിങ് ഹാമിലെ ടീമിന് ലഭിച്ചു.
ഒന്നാം സമ്മാനം ലഭിച്ച ടീമിന് 801 പൗണ്ടും, ഫുള്‍ റോസ്റ്റ് പന്നിയും സമ്മാനിച്ചു.സ്‌പോണ്‍സര്‍ ചെയ്യുന്നത് ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയാണ്.രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും റിംങ്ങ് റ്റൂ ഇന്ത്യ സ്‌പോണ്ടസര്‍ ചെയ്തു.
മൂന്നാം സമ്മാനം 251 പൗണ്ടും, പൂവന്‍ കോഴിയും സ്‌പോണ്‍സര്‍ ചെയ്തത് പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡാണ്.
നാലാം സമ്മാനമായ 150 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തത് ലോര്‍ഡ്‌സ് കെയര്‍ റിക്രൂട്ട്. അഞ്ചാം സമ്മാനമായ 100 പൗണ്ട് സ്‌പോണ്‍സര്‍ ആയുര്‍ വില്ല ഫിസിക്കല്‍ ഫിറ്റ്‌നസും, ആറാം സമ്മാനമായ 75 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തത് ഫോക്കസ് ഇന്‍ഷുറന്‍സുമാണ്. ഇതോട് ഒപ്പം നെപ്റ്റൂണ്‍ ട്രാവല്‍സ് ഏറ്റവും നല്ല ടീമിനും, ഏറ്റവും നല്ല വടംവലിക്കാരനും, യെങ്ങര്‍ വടംവലിക്കാരനുമുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തു.
വാർത്ത . റോയ് ജോസഫ്