2021 ഫെബ്രുവരിയോടെ ഫ്രാന്‍സില്‍ നിന്ന് 18 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.2022 ഏപ്രില്‍ മേയ് മാസത്തോടെ മുഴുവന്‍ റഫാല്‍ വിമാനങ്ങളും കൈമാറ്റം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാല്‍ യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ്. അല്ലാതെ ആരേയും ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
റഫാല്‍ വിമാനത്തില്‍ സഞ്ചരിച്ച അനുഭവത്തെ കുറിച്ചും രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് വിശദീകരിച്ചു. സുഖപ്രദവും ശാന്തവുമായിരുന്ന യാത്രയായിരുന്നു. ഇത്തരമൊരു നിമിഷം മുമ്പുണ്ടായിട്ടില്ല. ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞാന്‍ ശബ്ദാതിവേഗ വിമാനത്തില്‍ ഒരിക്കല്‍ പറക്കുമെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.