CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 44 Seconds Ago
Breaking Now

ഒറ്റയടിക്ക് ഒരു ശതകോടീശ്വരന്‍, അയാള്‍ നിങ്ങളാണോ? 170 മില്ല്യണ്‍ പൗണ്ട് യൂറോമില്ല്യണ്‍സ് ജാക്ക്‌പോട്ട് യുകെയില്‍ ടിക്കറ്റെടുത്ത ഒരു വ്യക്തിക്ക്; രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം; വിജയിച്ച നമ്പര്‍ ഇതാണ്!

രാജ്യത്ത് ടിക്കറ്റ് എടുത്ത എല്ലാവരും എത്രയും പെട്ടെന്ന് നമ്പറുകള്‍ പരിശോധിക്കണമെന്ന് നാഷണല്‍ ലോട്ടറി

07, 10, 15, 44, 49 എന്നിവ മെയിന്‍ നമ്പറുകളും, രണ്ട് ലക്കി സ്റ്റാറുകളില്‍ 03, 12 എന്നിവയും രേഖപ്പെടുത്തിയ യൂറോമില്ല്യണ്‍സ് ജാക്ക്‌പോട്ട് ലോട്ടറി നിങ്ങളുടെ കൈവശമുണ്ടോ? എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ആ ഭാഗ്യവാനെ അല്ലെങ്കില്‍ ഭാഗ്യവതിയെ കാത്തിരിക്കുന്നത് 170 മില്ല്യണ്‍ പൗണ്ടാണ്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി ജേതാവായി യുകെയിലെ ആ വ്യക്തി മാറിയത്. 

പോപ്പ് താരം എഡ് ഷീറാനെക്കാള്‍ വലിയ ധനികനായാണ് ഇതോടെ ഈ ലോട്ടറി ജേതാവ് മാറുന്നത്. ഷീറാന്റെ ആസ്തി 160 മില്ല്യണ്‍ പൗണ്ടാണെന്നാണ് കണക്ക്. യുകെയിലെ ടിക്കറ്റ് എല്ലാ നമ്പറുകളും മാച്ച് ചെയ്‌തെന്ന് നാഷണല്‍ ലോട്ടറി സ്ഥിരീകരിച്ചു. യുകെയിലെ ഏറ്റവും വലിയ ലോട്ടറി വിജയമാണ് ഇത്. 2011 ജൂലൈയില്‍ കോളിന്‍, ക്രിസ് വെയര്‍ എന്നിവര്‍ നേടിയ 161 മില്ല്യണ്‍ പൗണ്ടാണ് ഇതിന് മുന്‍പുള്ള കൂറ്റന്‍ സമ്മാനം. 

രാജ്യത്ത് ടിക്കറ്റ് എടുത്ത എല്ലാവരും എത്രയും പെട്ടെന്ന് നമ്പറുകള്‍ പരിശോധിക്കണമെന്ന് നാഷണല്‍ ലോട്ടറി സീനിയര്‍ വിന്നേഴ്‌സ് ഉപദേശകന്‍ ആന്‍ഡി കാര്‍ട്ടര്‍ പറഞ്ഞു. ഈ വര്‍ഷം യുകെ യൂറോമില്ല്യണ്‍സ് കളിക്കുന്നവര്‍ക്ക് ഭാഗ്യവര്‍ഷമായിരുന്നു. അഞ്ച് ജാക്ക്‌പോട്ടുകളാണ് ഇക്കുറി യുകെയില്‍ നിന്നും ടിക്കറ്റെടുത്തവര്‍ക്ക് ലഭിച്ചത്. ജൂണില്‍ 123 മില്ല്യണ്‍ പൗണ്ട് ജാക്ക്‌പോട്ട് നേടിയ ഒരു ജേതാവ് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. 

വമ്പന്‍ സമ്മാനം യുകെയില്‍ വിറ്റതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ യൂറോമില്ല്യണ്‍സ് സൈറ്റില്‍ ജനങ്ങളുടെ തിക്കിത്തിരക്കാണ്. ഇതോടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.