CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 2 Seconds Ago
Breaking Now

കേരള ബാങ്കിന് ആര്‍ബിഐ അംഗീകാരം ; നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ആര്‍.ബി.ഐയില്‍ നിന്നുള്ള അനുമതി കത്ത് സര്‍ക്കാറിന് ലഭിച്ചു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്.

ഈ നടപടി ആര്‍.ബി.ഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.