CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 5 Seconds Ago
Breaking Now

ജമ്മു കാശ്മീര്‍ ആഭ്യന്ത വിഷയമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ ; മറ്റു രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടെന്ന് ആവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം

മറ്റ് രാജ്യങ്ങള്‍ കാശ്മീരിനെക്കുറിച്ചുള്ള നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് ആവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കാശ്മീരിനെക്കുറിച്ചുള്ള നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇമ്രാന്‍ഖാന്‍ ഷി ജിന്‍പിംഗ് ചര്‍ച്ചയില്‍ കാശ്മീരിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

കാശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്റെ താത്പര്യത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാശ്മീര്‍ വിഷയത്തില്‍ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിംഗ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.