CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 37 Seconds Ago
Breaking Now

ഇന്ത്യക്ക് ഒരൊറ്റ ക്യാപ്റ്റന്‍ മതി; ക്യാപ്റ്റന്‍ പദവി പങ്കുവെയ്ക്കണമെന്ന വാദത്തില്‍ മറുപടിയുമായി സൗരവ് ഗാംഗുലി

'നിലവില്‍ അങ്ങിനൊരു ചര്‍ച്ചയുടെ പോലും ആവശ്യമുള്ളതായി തോന്നുന്നില്ല',

ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന നേതൃത്വം. ഇതാണ് ബിസിസിഐ അധ്യക്ഷനായി ലോര്‍ഡ്‌സില്‍ ജഴ്‌സി ഊരിവീശി വിജയാഹ്ലാദം പങ്കുവെച്ച സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന വാദം. സ്ഥാനം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം ഇന്ത്യ പകല്‍രാത്രി ടെസ്റ്റിന് ഒരുങ്ങുന്നു, ഒപ്പം ആഭ്യന്തര കളിക്കാര്‍ക്ക് കരാര്‍ നല്‍കാനും തയ്യാറെടുക്കുന്നു. 

മാറ്റങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്റെ പേരിലും ആ മാറ്റം കാണുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഒരൊറ്റ വാക്കില്‍ മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ പദവി പങ്കുവെച്ച് നല്‍കണമെന്ന ആവശ്യം തന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഇല്ലെന്നും സൗരവ് വ്യക്തമാക്കി. 

'നിലവില്‍ അങ്ങിനൊരു ചര്‍ച്ചയുടെ പോലും ആവശ്യമുള്ളതായി തോന്നുന്നില്ല', വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ആവശ്യമാണോയെന്ന ചോദ്യത്തിന് ഗാംഗുലി മറുപടി നല്‍കി. വിരാട് കോലിയും, രോഹിത് ശര്‍മ്മയും തമ്മിലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ പദവി പങ്കിടണമെന്ന ആവശ്യമുള്ളത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ ടീമിലേക്ക് പടര്‍ന്നതായും വാര്‍ത്തകളുണ്ടായി. 

ഏകദിന, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ വിരാടിന്റെ വിജയശതമാനം 47.16% ആണെന്നിരിക്കെ രോഹിത് ശര്‍മ്മയുടേത് 58.65 ശതമാനമാണ്. എന്നാല്‍ ടി20 ലോകകപ്പിന് ഒരു വര്‍ഷം പോലും ഇല്ലെന്നിരിക്കെ ക്യാപ്റ്റന്‍ പദവിയുടെ കാര്യത്തില്‍ ബിസിസിഐ അധ്യക്ഷന്റെ നിലപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.