CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 51 Seconds Ago
Breaking Now

വീണ്ടും പാക് പ്രകോപനം ; കര്‍താര്‍പൂരില്‍ 'ഇന്ത്യയുപയോഗിച്ച പൊട്ടാത്ത ബോംബ് ' പ്രദര്‍ശനത്തിന് വച്ചതായി ആരോപണം

കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര അടുത്തിടെ സന്ദര്‍ശിച്ച സ്വകാര്യ സംഘത്തിന്റെ ഭാഗമായിരുന്ന ഇന്ത്യക്കാരാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്.

കര്‍താര്‍പൂര്‍ ഗുരുദ്വാര ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കാനിരിക്കേ പ്രകോപനവുമായി വീണ്ടും പാകി്താന്‍ രംഗത്ത്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച പൊട്ടാത്ത ബോംബ് ആരാധനലായത്തില്‍ പാകിസ്താന്‍ അധികൃതര്‍ പ്രദര്‍ശനത്തിന്വെച്ചിരിക്കുന്നതായാണ് ആരോപണം. കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര അടുത്തിടെ സന്ദര്‍ശിച്ച സ്വകാര്യ സംഘത്തിന്റെ ഭാഗമായിരുന്ന ഇന്ത്യക്കാരാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്.

പാകിസ്താനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരെ അനുവദിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി നാളെ തുറന്നുകൊടുക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഗ്ലാസ് കേസിനുള്ളിലാണ് ബോംബ് സ്ഥാപിച്ചിരിക്കുന്നത്. സ്തംഭത്തിനടുത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ വിവരണവുമുണ്ട്. സംഭവത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. സമുദായത്തിന് വിള്ളല്‍ വീഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.