CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 4 Seconds Ago
Breaking Now

ബോറിസ് ജോണ്‍സന്റെ 100 ദിന പദ്ധതികള്‍; 100 പൗണ്ട് ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ടോറി നേതാവ്; ഹെല്‍ത്ത് ടൂറിസം, റെയില്‍ സമരം എന്നിവയ്ക്ക് നിയമങ്ങള്‍; കൂടാതെ ക്രിമിനലുകള്‍ക്ക് കടുത്ത ശിക്ഷയും

ഹെല്‍ത്ത്, ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളെ ബാധിക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി

അടുത്ത വ്യാഴാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ 100 പൗണ്ട് ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന് ജോലിക്കാര്‍ക്ക് ഉറപ്പുനല്‍കി ബോറിസ് ജോണ്‍സണ്‍. പുതിയ ടോറി ഗവണ്‍മെന്റിന്റെ ആദ്യ 100 ദിന പ്രഖ്യാപനങ്ങളിലാണ് ഈ വാഗ്ദാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തന്റെ പ്രഖ്യാപനങ്ങള്‍ നിറവേറ്റാന്‍ 11 നിയമങ്ങള്‍ ഫാസ്റ്റ് ട്രാക്ക് വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്ക് എതിരെയുള്ള നിയമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് വ്യക്തമാക്കി. ഹെല്‍ത്ത്, ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളെ ബാധിക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മിലിറ്ററിയില്‍ നിന്നും വിരമിക്കുന്നവര്‍ നേരിടേണ്ടി വരുന്ന യുദ്ധകുറ്റങ്ങളും തടയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള സര്‍കക്ഷി യോഗങ്ങളും ആദ്യ 100 ദിവസങ്ങളില്‍ ഉണ്ടാകും. 

എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി 625 പൗണ്ട് സര്‍ചാര്‍ജ്ജ് കുടിയേറ്റക്കാരില്‍ നിന്നും ഈടാക്കാന്‍ നിയമം ഉറപ്പാക്കുമെന്നും അദ്ദേഹത്തിന്റെ വാഗ്ദാനത്തില്‍ പെടുന്നു. തന്റെ പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഫെബ്രുവരിയില്‍ നത്തിയ ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് നടപ്പാക്കി 37 മില്ല്യണ്‍ മോട്ടോറിസ്റ്റുകള്‍ക്ക് ഗുണപ്രദമാക്കി മാറ്റുമെന്നും ബോറിസ് പ്രഖ്യാപിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി 8632 പൗണ്ടില്‍ നിന്ന് 9500 പൗണ്ടാക്കി ഉയര്‍ത്തുമെന്നും ടോറി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുവഴി 30 മില്ല്യണ്‍ ജോലിക്കാര്‍ക്ക് 104 പൗണ്ട് ടാക്‌സ് കുറയും. 

അടുത്ത ആഴ്ച തന്റെ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചാല്‍ ജനുവരി 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ബ്രിട്ടന്റെ ഒരു തലമുറയിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് എന്ന് വിധിക്കപ്പെടുന്ന വോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.