CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 22 Minutes 7 Seconds Ago
Breaking Now

ആതിയാഹ് കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് വീശിയെത്തുന്നു; ക്രിസ്മസിലേക്കുള്ള യാത്ര ദുഷ്‌കരമാകും; എന്‍എച്ച്എസ് ശൈത്യകാല പ്രതിസന്ധിയെ കൂട്ടക്കുഴപ്പത്തിലാക്കി 5000 നഴ്‌സുമാര്‍ ഉള്‍പ്പെടെ പതിനായിരം ഇയു ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടു!

ഇയു നഴ്‌സുമാര്‍ ഒഴിഞ്ഞ് പോകുന്നതിന് തുല്യമായ നിലയില്‍ പുതിയ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

ക്രിസ്മസ് ആഴ്ചകളില്‍ ബ്രിട്ടീഷ് ജീവിതം ദുസ്സഹമാക്കി ആതിയാഹ് കൊടുങ്കാറ്റ്. നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് വഴിയൊരുക്കിയാണ് കാലാവസ്ഥ കടുപ്പമായി മാറുന്നത്. മഞ്ഞോട് കൂടിയ മഴയും, ഉയരത്തിലുള്ള തിരമാലകളും വീശിയെത്തും. സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലെ തീരങ്ങളില്‍ 70 എംപിഎച്ച് വരെ വേഗതയിലാണ് കാറ്റ് വീശുക. പവര്‍കട്ടും, ഗതാഗത തടസ്സങ്ങളും ചേര്‍ന്ന് സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് ആശങ്ക. വെയില്‍സിന്റെ വെസ്റ്റ് തീരപ്രദേശങ്ങള്‍ക്ക് കടുത്ത യെല്ലോ കാലാവസ്ഥ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ്‌ലാന്‍ഡ്‌സില്‍ മഞ്ഞിനൊപ്പം മഴയും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോര്‍ത്ത് പ്രദേശങ്ങളിലും കാലാവസ്ഥ മാറ്റം പ്രകടമാകും. വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ആതിയാഹ് കൊടുങ്കാറ്റിന് പിന്നാലെ ബ്രെന്റണ്‍ കൊടുങ്കാറ്റും തേടിയെത്തുമെന്നാണ് കരുതുന്നത്. ക്രിസ്മസ് ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. നോര്‍ത്ത് പ്രദേശങ്ങളിലാണ് മോശം അവസ്ഥ പ്രധാനമായി നേരിടുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിനിടെ ബ്രക്‌സിറ്റിന്റെ വെളിച്ചത്തില്‍ ഇക്കുറി ശൈത്യകാല പ്രതിസന്ധി എന്‍എച്ച്എസിനെ കടുത്ത ബുദ്ധിമുട്ടിലാക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പതിനായിരത്തിലേറെ ഇയു പൗരന്‍മാരാണ് എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചത്. ഇതില്‍ 5000 നഴ്‌സുമാരും ഉള്‍പ്പെടുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിന് ഈ കൊഴിഞ്ഞുപോക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നാണ് വ്യക്തമാകുന്നക്. ഈ വര്‍ഷം എന്‍എച്ച്എസില്‍ നിന്നും കുടിയൊഴിഞ്ഞത് 3250-ലേറെ ഇയു ജീവനക്കാരാണെന്നാണ് കണക്കുകള്‍. 1116 ഇയു നഴ്‌സുമാരും ഈ കാലയളവില്‍ ജോലി രാജിവെച്ചു. ഇയു നഴ്‌സുമാര്‍ ഒഴിഞ്ഞ് പോകുന്നതിന് തുല്യമായ നിലയില്‍ പുതിയ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബ്രക്‌സിറ്റിന് ശേഷമുള്ള ജോലി സുരക്ഷയില്‍ ആശങ്കയുള്ളതിനാലാണ് ഇവരില്‍ നല്ലൊരു ശതമാനം പേരും രാജിവെയ്ക്കുന്നതെന്നാണ് കരുതുന്നത്. ആവശ്യത്തിന് നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ശൈത്യകാലം ആഗതമാകുന്നതോടെ നിലവിലെ നഴ്‌സുമാര്‍ പണിയെടുത്ത് മടുക്കുമെന്നതാണ് പ്രത്യാഘാതം.




കൂടുതല്‍വാര്‍ത്തകള്‍.