CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 55 Seconds Ago
Breaking Now

അന്തരിച്ച മലയാളി നഴ്‌സ് മേരി കുര്യാക്കോസിന് ഇന്ന് അയര്‍ലന്‍ഡ് മലയാളികള്‍ വിട നല്‍കും ; മൃതദേഹം നാളെ നാട്ടിലേക്ക്

വൈകീട്ട് നാലു മണി മുതലാണ് മേരിയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന നടക്കുക.

താല്‍ഘട്ടിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് മേരി കുര്യാക്കോസിന് അയര്‍ലന്‍ഡ് മലയാളികള്‍ ഇന്ന് വിട നല്‍കും. അനുസ്മരണ ശുശ്രൂഷകളും പൊതുദര്‍ശനവും ഇന്ന് നടക്കും. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

വൈകീട്ട് നാലു മണി മുതലാണ് മേരിയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന നടക്കുക. ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍ വച്ച് അനുസ്മരണ ചടങ്ങു നടക്കും. ഒരുപാട് സൗഹൃദങ്ങളുള്ള മേരിയ്ക്ക് നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. മരണ വാര്‍ത്തയറിഞ്ഞ് മേരിയുടെ സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു.

കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസ് മൂന്നു വര്‍ഷം മുമ്പാണ് അയര്‍ലന്റിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. ജനുവരി 8നായിരുന്നു മേരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ ആഹ്ലാദത്തിലായിരുന്നു മേരി. വിവാഹ വത്രം ഒരുക്കി നാട്ടിലേക്ക് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

പിറന്നാള്‍ ദിവസം തനിക്ക് ആശംസകള്‍ നല്‍കിയ ഏവര്‍ക്കും നന്ദി അറിയിച്ച് കുറുപ്പിട്ട മേരി പെട്ടെന്ന് മരണത്തിലേക്ക് പോയത് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ അപാര്‍ട്ട്‌മെന്റിലെ മറ്റൊരാള്‍ റൂം പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി തിരഞ്ഞപ്പോഴാണ് ബാത്ത് റൂമിലെ ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന നിലയില്‍ മേരിയുടെ മൃതദേഹം കണ്ടെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.