CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Minutes 8 Seconds Ago
Breaking Now

ഓരോ വോട്ടും സുപ്രധാനം; വോട്ടര്‍മാരുടെ വീട്ടിലെത്തി ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്; ഒറ്റ സീറ്റ് പോലും കൂടുതല്‍ നേടാതെ കോര്‍ബിന്‍ പ്രധാനമന്ത്രി ആയേക്കാം; എസ്എന്‍പി, ലിബറല്‍ ഡെമോക്രാറ്റ് സഖ്യത്തെക്കുറിച്ച് മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സ്പൂഫ് വീഡിയോ

ഡൗണിംഗ് സ്ട്രീറ്റില്‍ ജെറമി കോര്‍ബിന്‍ എത്തിച്ചേരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്ന കാര്യമാണ്

വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല, വ്യാഴാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ ഭൂരിപക്ഷം സമ്മാനിച്ചില്ലെങ്കില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഒരു സീറ്റ് പോലും അധികം പിടിക്കാതെ പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്നാണ് ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്ക് എത്തിക്കുന്ന സന്ദേശം. ബ്രക്‌സിറ്റിനെ ഏതുവിധേനയും തടുക്കാന്‍ രംഗത്തുള്ള എസ്എന്‍പി, ലിബറല്‍ ഡെമോക്രാറ്റുകള്‍ ടോറികളെ ഭരണത്തില്‍ നിന്നും അകറ്റാന്‍ ലേബര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നതാണ് ഭീഷണിയാകുന്നത്. ടോറികളുടെ 12 മണ്ഡലങ്ങള്‍ എസ്എന്‍പി, ലിബറല്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്താല്‍ ഭൂരിപക്ഷം കുറയുമെന്നും ഇതുവഴി കോര്‍ബിന്‍ നമ്പര്‍ 10-ലേക്ക് എടുത്ത് ചാടുമെന്നും ടോറി പാര്‍ട്ടിയുടെ സ്വന്തം പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുപ്പില്‍ ജനപ്രിയ നേതാവ് ആയത് കൊണ്ട് സിംപിളായി ജയിക്കുമെന്ന് കരുതുന്ന വോട്ടര്‍മാര്‍ വോട്ടെടുക്കാതെ വിട്ടുനിന്നാല്‍ പണിപാളുമെന്നാണ് ടോറികള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ തങ്ങളെ പിന്തുണയ്ക്കുന്ന ഓരോ വോട്ടും പെട്ടിയില്‍ വീഴ്ത്താനുള്ള നെട്ടോട്ടത്തിലാണ് അവര്‍. ജനങ്ങള്‍ വിശ്വസിക്കുന്നതിനേക്കാള്‍ കടുപ്പമാണ് പോരാട്ടമെന്നും ടോറികള്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രക്‌സിറ്റ് നടപ്പാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി തന്നെയാണ് അന്തിമഘട്ടത്തില്‍ ടോറികള്‍ പോരിന് കടുപ്പിക്കുന്നത്. 

ലവ് ആക്ച്വലി എന്ന ചിത്രത്തിലെ സീന്‍ പകര്‍ത്തിയാണ് ബോറിസ് ജോണ്‍സണ്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവസ്ഥ വിവരിച്ചത്. 'നിങ്ങളുടെ വോട്ട് ഇത്രത്തോളം പ്രാധാന്യമുള്ള അവസ്ഥ വന്നിട്ടില്ല. മറ്റേ വ്യക്തി ജയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളൊരു തീരുമാനം എടുത്തേ പറ്റൂ. ഒന്നുകില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭൂരിപക്ഷം, അല്ലെങ്കില്‍ വീണ്ടുമൊരു തൂക്ക് പാര്‍ലമെന്റ്', ബോറിസ് പ്രചരണ പരസ്യത്തില്‍ മുന്നറിയിപ്പ് നല്‍കി. കോര്‍ബിന് സ്വന്തമായി ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പാണെങ്കിലും യൂറോപ്പ് അനുകൂല പാര്‍ട്ടികളുടെ സഖ്യം ലേബര്‍ നേതാവിന് ചുറ്റും രൂപപ്പെടുമെന്ന ആശങ്കയുണ്ട്. 

ഡൗണിംഗ് സ്ട്രീറ്റില്‍ ജെറമി കോര്‍ബിന്‍ എത്തിച്ചേരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ബ്രക്‌സിറ്റ് വിരുദ്ധത പ്രസ്താവിച്ച പാര്‍ട്ടികള്‍ ഇതിന് തടയിടും. എന്നതിന് പുറമെ സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധന ഉറപ്പ് നല്‍കുന്ന എസ്എന്‍പി രാജ്യത്തെ ഭിന്നിപ്പിക്കാനും ഇടയാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.