CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 35 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ പരസ്യ ലേലം വിളി ; പഞ്ചായത്ത് പ്രസിഡന്റാകാന്‍ മുടക്കുന്നത് 60 ലക്ഷം രൂപ !

ഗ്രാമത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തിക്കും മറ്റു ക്ഷേമ പരിപാടികള്‍ക്കുമായാണ് ലേല തുക വിനിയോഗിക്കുക.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലേലം വിളിയില്‍ ഉറപ്പിക്കുന്ന കാഴ്ച. രാമനാഥപുരം ജില്ലയിലെ പുതുക്കോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 60 ലക്ഷം രൂപയ്ക്കും പത്തു സെന്റ് സ്ഥലത്തിനും ലേലം വിളിയിലൂടെ ധാരണയായി. കടലൂര്‍ നടുക്കുപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 50 ലക്ഷം രൂപ നല്‍കാമെന്നേറ്റ അണ്ണാ ഡിഎംകെ പ്രാദേശിക നേതാവായ ആര്‍ ശക്തിവേലിനെ നിശ്ചയിച്ചു.

15 ലക്ഷം രൂപയ്ക്ക് ഡിഎംഡികെയിലെ മുരുകന്‍ വൈസ് പ്രസിഡന്റാകും. ഏനാദി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അഞ്ച് ലക്ഷത്തിനാണ് പോയത്. അലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 25 ലക്ഷത്തിനും. തിരഞ്ഞെടുപ്പ് നിയമങ്ങളെ കാറ്റില്‍പറത്തി നടന്ന പരസ്യ ലേലം വിളികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 27,30 ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് 27 ജില്ലകളില്‍ ഗ്രാമപഞ്ചായത്ത് തലത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ വോട്ടര്‍മാര്‍ നേരിട്ടാണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം ഗ്രാമ മുഖ്യരാണ് പൊതു ജന യോഗം വിളിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് ലേലം വിളിച്ചത്. ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കുന്നയാള്‍ പഞ്ചായത്ത് പ്രസിഡന്റാകും. ഇയാള്‍ക്കെതിരെ ആരും നാമ നിര്‍ദ്ദേശ പത്രിക നല്‍കില്ല. ഐക്യകണ്‌ഠേന വിജയിക്കും. ഗ്രാമത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തിക്കും മറ്റു ക്ഷേമ പരിപാടികള്‍ക്കുമായാണ് ലേല തുക വിനിയോഗിക്കുക. മുമ്പും ഇങ്ങനെ ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.