CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 13 Seconds Ago
Breaking Now

സട്ടനില്‍ മാസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

മലയാളി അസോസിയേഷന്‍ സട്ടന്‍ സറെ (മാസിന്റെ) ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ ബാന്‍സ്റ്റഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രിസ്തുമസ് പപ്പായ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും നൃത്തത നൃത്ത്യങ്ങളുമെല്ലാം ആഘോഷ പരിപാടികളും വര്‍ണ്ണപ്പകിട്ടാകും. വൈകീട്ട് നടത്തപ്പെടുന്ന ക്രിസ്തുമസ് ഡിന്നറോടുകൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സൈജു ജോര്‍ജ്ജ് പ്രസിഡന്റായും ഷീലാമ്മ ഷാജി വൈസ് പ്രസിഡന്റായും റോയ് ജോസഫ് സെക്രട്ടറിയായും അഖില സനോജ് ആന്‍ഡ് ജോബി എബ്രഹാം എന്നിവര്‍ ജോയിന്റ് സെക്രട്ടറിയായും ജോസ് ക്ലെമന്റ് ട്രഷററായും പ്രശാന്തും ഷിന്‍സി ഷിബുവും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായിട്ടുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഹാളിന്റെ അഡ്രസ്

 

ബാന്‍സ്റ്റഡ് കമ്യൂണിറ്റി ഹാള്‍ 18 ചെയ്ന്‍കോര്‍ട്ട്, പാര്‍ക്ക് റോഡ്, ബാന്‍സ്റ്റഡ് ; SM7 3BS

 

ജിജോ അരയത്ത്‌




കൂടുതല്‍വാര്‍ത്തകള്‍.