CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 34 Seconds Ago
Breaking Now

ഹിറ്റ്‌ലര്‍ വീണ്ടും ; മോട്ടോര്‍ സൈക്കിള്‍ സവാരി നടത്തിയതോടെ വൈറല്‍ ; പിന്നാലെ പോലീസും

രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി സൈനീകന്റെ യൂണിഫോം ധരിച്ച ഒരാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത്. അപരനാകട്ടെ ഹിറ്റ്‌ലറുടെ രീതിയില്‍ ജനത്തെ നോക്കി കൈവീശി സവാരി തുടര്‍ന്നു.

സോഷ്യല്‍മീഡിയയില്‍ വൈറലായ ഹിറ്റ്‌ലറിനെ തേടുകയാണ് ജര്‍മ്മന്‍ പോലീസ്. ഫാസിസ്റ്റ് ഭരണാധികാരിയും ക്രുര സ്വേച്ഛാധിപാതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഓര്‍മ്മകളാണ് വീഡിയോ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ജര്‍മ്മനിയിലെ അഗസ്റ്റഅസ്ബര്‍ഗിലാണ് ഹിറ്റ്‌ലര്‍ വേഷത്തില്‍ ഒരാള്‍ എത്തിയത്.

ജനക്കൂട്ടത്തിന് നടുവിലൂടെ പഴയ മോഡലിലുള്ള ഒരു മോട്ടോര്‍ സൈക്കിളില്‍ അപരന്‍ സവാരി നടത്തി. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി സൈനീകന്റെ യൂണിഫോം ധരിച്ച ഒരാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത്. അപരനാകട്ടെ ഹിറ്റ്‌ലറുടെ രീതിയില്‍ ജനത്തെ നോക്കി കൈവീശി സവാരി തുടര്‍ന്നു.

വീഡിയോയ്‌ക്കെതിരെ രോഷവും ഉയര്‍ന്നു. അപരന് സമീപം ഒരു പോലീസുകാരന്‍ എത്തി ഫോട്ടോ എടുക്കുകയും വഴിയൊരുക്കി കൊടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇതോടെ രോഷം കൂട്ടി. ഹിറ്റ്‌ലറെ പോലെ വേഷം ധരിച്ച് ഒരാള്‍ സഞ്ചരിക്കുന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് പോലീസും വ്യക്തമാക്കി. സംഭവത്തില്‍ സക്‌സോണി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.