CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 25 Seconds Ago
Breaking Now

അച്ഛനെ കാട്ടുതീയെടുത്തു ; വിയോഗത്തിന്റെ ആഴം അറിയാതെ അച്ഛന്റെ ഹെല്‍മെറ്റ് തലയില്‍ ഏന്തി കുഞ്ഞുമകള്‍ ; കണ്ണീരാകുന്നു ഈ കാഴ്ച

അച്ഛന്റെ ഹെല്‍മെറ്റ് തലയില്‍ വച്ച് മെഡല്‍ നെഞ്ചോട് ചേര്‍ത്ത് അവള്‍ മൃതദേഹത്തിന് അരികെ നിന്നു.

ജീവിതത്തിലെ വലിയ നഷ്ടം ഈ കുഞ്ഞിന് തിരിച്ചറിയാറായിട്ടില്ല. വെറും 19 മാസം മാത്രമാണ് ഈ മകളുടെ പ്രായം. ഓസ്‌ട്രേലിയയിലെ കാട്ടു തീ കെടുത്താന്‍ പുറപ്പെട്ട സേനാംഗമായ ഷാര്‍ലെറ്റിന്റെ അച്ഛന്‍ ആന്‍ഡ്രൂ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന സ്ഥലത്തെത്തിയ ഷാര്‍ലെറ്റിന്റെ ചിത്രങ്ങള്‍ ഏവര്‍ക്കും വേദനയാകുകയാണ്.

അച്ഛന്റെ ഹെല്‍മെറ്റ് തലയില്‍ വച്ച് മെഡല്‍ നെഞ്ചോട് ചേര്‍ത്ത് അവള്‍ മൃതദേഹത്തിന് അരികെ നിന്നു. ഷാര്‍ലറ്റിന്റെ ഉടുപ്പിലാണ് അച്ഛന്റെ ധീരതയ്ക്കുള്ള മെഡല്‍ അധികൃതര്‍ കുത്തി നല്‍കിയത്. മോളുടെ അച്ഛന്‍ ഒരു ഹീറോയാണെന്നും അവളോട് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ആന്‍ഡ്രു സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഈ അപകടത്തിാണ് മരണം സംഭവിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.