CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 22 Seconds Ago
Breaking Now

'അമിത് ഷാ പടിയിറങ്ങുന്നു'; ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

പാര്‍ട്ടി തീരുമാന പ്രകാരമുള്ള ഒരു പത്രിക മാത്രമാണ് ലഭിക്കുന്നതെങ്കില്‍ നാളെ തന്നെ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുകയും ചെയ്യും.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നത്. പുതിയ പാര്‍ട്ടി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ത്തിയായി

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടത് ജനുവരി 20 തിങ്കളാഴ്ചയാണ്. രാവിലെ 10 മുതല്‍ 12.30 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുകയെന്ന് രാധാമോഹന്‍ സിങ് വ്യക്തമാക്കി

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ഒന്നിലധികം നാമനിര്‍ദേശ പത്രികകളുണ്ടെങ്കില്‍ ജനുവരി 21 ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും വോട്ടെടുപ്പ്. 21 ന് തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേറ്റെടുക്കുമെന്നും രാധാമോഹന്‍ സിങ് അറിയിച്ചു. പാര്‍ട്ടി തീരുമാന പ്രകാരമുള്ള ഒരു പത്രിക മാത്രമാണ് ലഭിക്കുന്നതെങ്കില്‍ നാളെ തന്നെ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുകയും ചെയ്യും.

2014 ജൂലൈയില്‍ രാജ്‌നാഥ് സിങ്ങിന്റെ പിന്‍ഗാമിയായാണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുടെ ചാണക്യനെന്നാണ് അമിത് ഷായെ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ഉപാധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിയിടെ വര്‍ക്കിങ് പ്രസിഡണ്ടായ ജെപി നദ്ദയാകും അടുത്ത അധ്യക്ഷനെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എതിരാളികളൊന്നുമില്ലാത്തതിനാല്‍ നാളെ തന്നെ പ്രഖ്യാപനവുമുണ്ടാകും. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെയാണ് നദ്ദയെ വര്‍ക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന നദ്ദ നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.