CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 39 Seconds Ago
Breaking Now

'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, കണക്ക് പറയേണ്ടവര്‍ മോദിയും പിണറായിയും'; അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി.

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്!തിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തത്. ഇവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയതിനാല്‍ ഇവിടെ ഇന്ന് വലിയ രീതിയിലുള്ള തിരച്ചില്‍ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം  എത്തുകയും പ്രകടനം നടത്തുകയും ചെയ്!തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചില്‍ ഇവിടെ നടത്തിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.