CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 43 Minutes 47 Seconds Ago
Breaking Now

ഒരു പൈസ പോലും തിരിച്ച് അടച്ചിട്ടില്ല ; മല്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ബെഞ്ചില്‍ നിന്നു പിന്മാറും മുമ്പ് ജസ്റ്റിസ് നരിമാന്‍

സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണിലാണ് മല്യ സുപ്രീം കോടതിയെ സമീപിച്ചിത്.

പണം കടമെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍. വായ്പയെടുത്ത തുകയില്‍ ഒരു പൈസ പോലും വിജയ് മല്യ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മല്യ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു നരിമാന്റെ പരാമര്‍ശം.

ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് നരിമാന്‍ പിന്മാറി. ഹര്‍ജി പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അദ്ധ്യക്ഷനായി പുതിയ ബെഞ്ച് രൂപീകരിക്കും. സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണിലാണ് മല്യ സുപ്രീം കോടതിയെ സമീപിച്ചിത്.

തനിക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും. വായ്പ തിരിച്ചടയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചെന്നുമാണ് ഹര്‍ജിയില്‍ മല്യ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാമെന്ന് മല്യ പറയുന്നുണ്ടെങ്കിലും ഇതുവരേയും ഒരു പൈസ പോലും തിരിച്ചടച്ചിട്ടില്ലെന്ന് ഈ മാസം നടന്ന അവസാന ഹിയറിംഗില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് പിന്നാലെ 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിടുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി കോടതി ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി മല്യയെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.