CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 58 Seconds Ago
Breaking Now

ജനം തള്ളിയവരുടെ അവശേഷിക്കുന്ന ആയുധങ്ങളിലൊന്നാണ് നുണ പ്രചാരണം ; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നഡ്ഡയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ പൊതു ജനങ്ങള്‍ നിരസിച്ചവര്‍ക്ക് വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ, അതിലൊന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നഡ്ഡയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മെ നയിക്കുന്ന തത്ത്വങ്ങള്‍ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. നമ്മള്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരായതുകൊണ്ടല്ല അത്. ഈ രാജ്യത്തെ ആളുകള്‍ നമ്മെ ആനുഗ്രഹിക്കുന്നതിനാലാണ് അവര്‍ നമ്മെ ഇഷ്ടപ്പെടാത്തതെന്നും മോദി പറഞ്ഞു.

നഡ്ഡയുടെ നേതൃത്വത്തിന് കീഴില്‍ എനിക്ക് ആത്മ വിശ്വാസമുണ്ട്. പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളും പ്രത്യ ശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകും. പ്രതിപക്ഷത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് നമ്മള്‍ നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും മോദി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.