CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 10 Seconds Ago
Breaking Now

'തുക്ക്‌ഡെ തുക്ക്‌ഡെ ഗാങ്ങ് ; അങ്ങനെ ഒന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം !

'തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്ങിനെ ഒരു പാഠം പഠിപ്പിക്കും, ശിക്ഷിക്കും.' എന്ന അമിത് ഷായുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് സാകേത് ഗോഗ്ലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സംഘത്തെക്കുറിച്ച് വിവരം ആരാഞ്ഞ് അപേക്ഷ നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടയ്ക്കിടെ വളരെ പ്രശ്‌നക്കാരായ 'തുക്ക്‌ഡെ തുക്ക്‌ഡെ ഗാങ്ങി'നെപ്പറ്റി പറയാറുണ്ട്. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിന് പ്രധാനമായും ഈ പ്രയോഗമാണ് പ്രധാന മന്ത്രി അടക്കമുള്ളവര്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തരമൊരു സംഘം ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശം അപേക്ഷയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ അത്തരമൊരു സംഘത്തെപ്പറ്റി അറിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 'തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്ങിനെ ഒരു പാഠം പഠിപ്പിക്കും, ശിക്ഷിക്കും.' എന്ന അമിത് ഷായുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് സാകേത് ഗോഗ്ലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സംഘത്തെക്കുറിച്ച് വിവരം ആരാഞ്ഞ് അപേക്ഷ നല്‍കിയത്.

'തുക്ക്‌ഡെ തുക്ക്‌ഡെ സംഘത്തെക്കുറിച്ച് ഒരു വിവരവും ആഭ്യന്തര മന്ത്രാലയത്തിനോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ ലഭിച്ചിട്ടില്ല' എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.

 




കൂടുതല്‍വാര്‍ത്തകള്‍.