CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 55 Seconds Ago
Breaking Now

യാത്രകളെ സ്‌നേഹിച്ച പ്രവീണ്‍ ; നേപ്പാളിലേക്കുള്ള ആ കുടുംബ യാത്ര ഒടുവില്‍ മരണത്തിലേക്ക്

സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രവീണും ശരണ്യയും മൂന്നു കുട്ടികളും യാത്ര പോയത്.

കുടുംബയാത്ര ദുരന്തമായതറിഞ്ഞുള്ള ഞെട്ടല്‍ മാറിയിട്ടില്ല സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും. യാത്രയെ ഒരുപാട് സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി പ്രവീണ്‍. കുടുംബവുമായി പലയിടത്തും ഇവര്‍ യാത്ര പോകോറുണ്ട്. അങ്ങനെ ഒന്നായിരുന്നു നേപ്പാളിലേക്കു നടന്നത്. 

ദുബായില്‍ എഞ്ചിനീയറായിരുന്നു പ്രവീണ്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനാവശ്യത്തിനായി കൊച്ചിയിലായിരുന്നു ഭാര്യ ശരണ്യ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രവീണും ശരണ്യയും മൂന്നു കുട്ടികളും യാത്ര പോയത്. 

സംഘത്തിലുണ്ടായിരുന്ന എട്ടുപേര്‍ മരിച്ചു. പ്രവീണിന്റെ രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടു. താമസിച്ച മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്.




കൂടുതല്‍വാര്‍ത്തകള്‍.