CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 14 Seconds Ago
Breaking Now

പൗരത്വ ഭേദഗതി ; പിന്മാറുന്ന പ്രശ്‌നമില്ല, പ്രതിഷേധക്കാര്‍ക്ക് അതു തുടരാമെന്ന് അമിത് ഷാ

ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോക്കം പോകില്ല.പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോക്കം പോകില്ല.പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാനാകുന്നില്ല. കാരണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖം മൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കൂടുതല്‍വാര്‍ത്തകള്‍.