CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 3 Seconds Ago
Breaking Now

ബ്രക്‌സിറ്റിന് ശേഷം കുടിയേറ്റക്കാര്‍ക്ക് 30,000 പൗണ്ട് വരുമാന പരിധി ചുമത്താനുള്ള നീക്കം ഒഴിവാക്കാന്‍ ബോറിസ്; ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 2021 മുതല്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കും; തെരേസ മേയുടെ പഴഞ്ചന്‍ ഐഡിയ തള്ളി

30,000 പൗണ്ട് വരുമാന പരിധി നിശ്ചയിച്ചാല്‍ സുപ്രധാനമായ, സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു

ബ്രക്‌സിറ്റിന് ശേഷം യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയ വരുമാന പരിധി ചുമത്താനുള്ള നീക്കങ്ങളില്‍ നിന്നും പിന്‍മാറിയേക്കുമെന്ന സൂചനയുമായി ഡൗണിംഗ് സ്ട്രീറ്റ്. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയായിരുന്നു തെരേസ മേയ് സര്‍ക്കാരിന്റെ സുപ്രധാന നിര്‍ദ്ദേശം. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് നം.10 നല്‍കുന്ന സൂചന. 

യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്ന യുകെയില്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ ഇമിഗ്രേഷന്‍ സിസ്റ്റം അവതരിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ പദ്ധതി. ഇതുമായി ചേര്‍ന്ന് പോകാത്തത് മൂലമാണ് കുടിയേറ്റക്കാര്‍ക്ക് വരുമാന പരിധി നിശ്ചയിക്കാനുള്ള നീക്കം ഒഴിവാക്കുന്നത്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന പഴയ സര്‍ക്കാരിന്റെ നിര്‍ദ്ദേശവും ഡൗണിംഗ് സ്ട്രീറ്റ് ഒഴിവാക്കുമെന്നാണ് അറിയുന്നത്. ഇതിന് പകരം 2021 ജനുവരിയില്‍ തന്നെ പകരം നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഒരുക്കം. 

ക്യാബിനറ്റ് യോഗത്തില്‍ തന്റെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ബോറിസ് ജോണ്‍സണ്‍ വിശദീകരിക്കും. പുതിയ രീതിയില്‍ അണ്‍സ്‌കില്‍ഡ് ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കുന്നത്. ഇതുവഴി യുകെയിലേക്ക് എത്തുന്ന ആകെയുള്ള ആളുകളുടെ എണ്ണത്തിലും വെട്ടിക്കുറവ് വരുത്തും. തെരേസ മേയുടെ വരുമാന പരിധി പുനഃപരിശോധിക്കാന്‍ ജൂണില്‍ തന്നെ സാജിദ് ജാവിദ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് മൈഗ്രേഷന്‍ അഡൈ്വസറ്റി കമ്മിറ്റിയോട് അന്നത്തെ ഹോം സെക്രട്ടറി ആവശ്യപ്പെട്ടത്. 

30,000 പൗണ്ട് വരുമാന പരിധി നിശ്ചയിച്ചാല്‍ സുപ്രധാനമായ, സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് എംഎസി നടത്തിയ പുനഃപ്പരിശോധന റിപ്പോര്‍ട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും.  




കൂടുതല്‍വാര്‍ത്തകള്‍.