Breaking Now

ബ്രിട്ടന്റെ ഹൃദയ ഭൂവില്‍ യുക്മ ഒരുക്കുന്ന 'യുക്മ ആദരസന്ധ്യ 2020'............. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഹത് വ്യക്തിത്വങ്ങള്‍ ആദരവ് ഏറ്റുവാങ്ങാന്‍ എത്തുന്നു.............. അണിഞ്ഞൊരുങ്ങി എന്‍ഫീല്‍ഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ്

ദശാബ്ദി പിന്നിട്ട യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ 'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ലോക മലയാളി സമൂഹത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങള്‍ക്ക് യു കെ മലയാളികളുടെ ആദരവാകും 'യുക്മ  ആദരസന്ധ്യ 2020'.

യുക്മ 'ആദരസന്ധ്യ 2020' നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്‌നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ    തവണ യുക്മ നടത്തുന്ന  'യുക്മ യു ഗ്രാന്റ്  2019'ന്റെ  നറുക്കെടുപ്പ് 'ആദരസന്ധ്യ 2020' വേദിയില്‍ വച്ച്  നടത്തുന്നതാണ്.

യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനുമായുള്ള സമിതി ഉടന്‍തന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് 'ആദരസന്ധ്യ 2020' ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്‌ററ്യന്‍ അറിയിച്ചു. ലോക പ്രവാസി മലയാളികള്‍ക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് വ്യക്തികള്‍ക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നല്‍കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികള്‍ക്കുമാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

എഴുനൂറില്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്‌ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനില്‍ക്കും. 'ആദരസന്ധ്യ 2020'ന് പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗജന്യ പാര്‍ക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജില്‍ ഉണ്ടായിരിക്കുന്നതാണ്. 

ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകള്‍ ഉച്ചക്ക് പന്ത്രണ്ടു മണിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങള്‍ക്കും യു കെ മലയാളി കലാസ്‌നേഹികള്‍ക്കും ഒത്തുചേര്‍ന്ന് ആഘോഷിക്കാന്‍ പറ്റുന്നവിധമാണ് 'ആദരസന്ധ്യ 2020' വിഭാവനം ചെയ്തിരിക്കുന്നത്. 

 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

 St.Ignatious College,

 Turkey tSreet, Enfield,

 London  EN1 4NP. 

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 

 
കൂടുതല്‍വാര്‍ത്തകള്‍.