CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 58 Seconds Ago
Breaking Now

കൊറോണ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നതോടെ ആശങ്ക ; കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചൈനയില്‍ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ഇതുവരെ മരിച്ചു.

ചൈനയില്‍ പടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.

ചൈനയില്‍ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ഇതുവരെ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ന്യൂമോണിയക്ക് കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിരുന്നു. ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തല്‍. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നതിനായി ചൈനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ വൈറസ് അതിവേഗം വ്യാപിക്കുമെന്നാണ് ആശങ്ക.

 

 




കൂടുതല്‍വാര്‍ത്തകള്‍.