CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes Ago
Breaking Now

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം ; പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി

പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു കരുതുന്നയാള്‍ പോലീസില്‍ കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പോലീസില്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തു ഉണ്ടായിരുന്നത്. തുടര്‍ന്ന്, ബംഗളൂരുവില്‍ നിന്ന് ബോംബ് സ്‌ക്വാഡും മംഗളൂരു റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.