Breaking Now

ലിവര്‍പൂള്‍ മലയാളി സമൂഹത്തിന് മാത്രമല്ല യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനിക്കാവുന്ന നിമിഷം ; തമ്പി ജോസിന് യുക്മ നല്‍കിയത് അര്‍ഹിക്കുന്ന അംഗീകാരം

യുകെ മലയാളി സമൂഹത്തിന് നല്‍കിയ മികച്ച സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.

ചില വ്യക്തികള്‍ സമൂഹത്തിന് മാതൃക കാണിക്കുമ്പോള്‍ അവരെ അംഗീകാരങ്ങള്‍ തേടിവരാറുണ്ടോയെന്ന് സംശയമാണ്. അര്‍ഹിച്ചാല്‍ പോലും ചിലരെ തിരിച്ചറിഞ്ഞ് സമൂഹം അംഗീകരിക്കുമ്പോള്‍ വൈകി പോകാറുണ്ട്. അത്തരത്തില്‍ ഒരു വ്യക്തി തന്നെയാണ് ലിവര്‍പൂള്‍ മലയാളി തമ്പി ജോസ്.

ഫെബ്രുവരി 1ന് യുക്മ  നടത്തുന്ന ആദര സന്ധ്യയില്‍ ശ്രീ തമ്പി ജോസിനേയും അംഗീകരിക്കുന്നുണ്ട് . യുകെ മലയാളി സമൂഹത്തിന് നല്‍കിയ മികച്ച സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ ആദരത്തിന് പിന്നാലെയാണ് യുക്മയുടെ അംഗീകാരവും ശ്രീ തമ്പി ജോസിനെ തേടിയെത്തിയിരിക്കുന്നത്. 

ലിവര്‍പൂളില്‍ മലയാളി കുടിയേറ്റം വര്‍ദ്ധിച്ചപ്പോള്‍ എല്ലാവരുടേയും ഒരു കൂട്ടായ്മയും സഹകരണവും വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതിനായി പള്ളി കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ യോഗവും ധ്യാനവും സംഘടിപ്പിച്ചതിലൂടെ ഒരു ഒത്തൊരുമ സാധ്യമാക്കുകയായിരുന്നു.

ധൃാനത്തെതുടര്‍ന്ന്  ലിവര്‍പൂള്‍ മലയാളി കാതോലിക്കാ സമൂഹത്തിനു തുടക്കം കുറിച്ചു.  അതിനും നേതൃത്വം കൊടുത്തത് തമ്പി ജോസ് തന്നെയായിരുന്നു  തുടര്‍ന്ന്  ലിവര്‍പൂളില്‍ എല്ലാ ഞായറാഴ്ചയും മലയാളം കുര്‍ബന നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന ഫാദര്‍ റോബര്‍ട്ടിന്റെ നേതൃത്തത്തില്‍  നടത്തുകയും നാട്ടിലെ പോലെ തന്നെ എല്ലാ ആഘോഷങ്ങളും നടത്തി പോരുകയും ചെയ്യുന്നു.

ലിംക ( LIMCA)  UK യിലെ  തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ് .  കഴിഞ്ഞ പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ്  തമ്പി ജോസ് പ്രസിഡണ്ട് ആയി തുടക്കം ഇട്ട LIMCA  ഇന്നു ലിവര്‍പൂള്‍ മലയാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും LIMCA നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു . അതോടൊപ്പം ലിബ്രേറി വലിയ പങ്കു വഹിച്ചു.നിലവില്‍  LIMCA യുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് പലപ്പോഴും നിയമ ഉപദേശം കൊടുത്തു പലരെയും അവര്‍ അവരുടെ ജോലി സ്ഥലത്തുണ്ടായ പ്രശ്‌നങ്ങളില്‍നിന്നും പോലീസ് കേസുകളില്‍നിന്നും  രക്ഷപ്പെടുത്താനും തമ്പി ജോസെന് കഴിഞ്ഞിട്ടുണ്ട് .

വാള്‍ട്ടനില്‍ ഉള്ള ബ്ലെസ്സ്ഡ്  സക്കര്‍മെന്റ്‌റ് ഹൈ സ്‌കൂളിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

കോട്ടയം ജില്ലയിലെ പാലയില്‍  കുരിശുംമൂട്ടില്‍ കുടുബ അംഗംമായ തമ്പി ജോസ് പാല സെന്റ് തോമസ്  കോളേജില്‍ നിന്നും ഡിഗ്രിയും,  തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പോസ്റ്റ് ഗ്രജിവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും LLB യും നേടി അക്കാലത് അക്കാഡാമിക്കല്‍ കൌണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് .സിണ്ടിക്കേറ്റ്ബാങ്കിന്റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ്    U K യിലേക്ക് കുടിയേറിയത് പിന്നിട്   ലിവര്‍പൂള്‍ യുണിവെഴ്‌സിറ്റിയില്‍ നിന്നും MBA യെയും നേടി ഇപ്പോള്‍ മേഴ്‌സി റെയില്‍വേയില്‍ ഓഫീസറായി   ജോലി നോക്കുന്നു .

   തിരുവനന്തപുരതു പഠിച്ചു കൊണ്ടിരുന്ന   കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രിയ രേഗതും അദ്ദേഹം സജീവം ആയിരുന്നു ജി  കാര്‍ത്തികേയന്‍ KSU പ്രസിഡന്റ് ആയിരുന്ന കാലത്ത് തമ്പി ജോസ് KSU ട്രഷര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്കാലത്തു ഡെല്‍ഹിയില്‍ നിന്നും വരുന്ന പല നേതാക്കളുടെയും പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുതിയിരുന്നതും അദ്ദേഹമായിരുന്നു  

ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിലെ നഴ്‌സാണ് ഭാര്യ ആനി ജോസഫ്.

ലണ്ടന്‍ കിങ്‌സ് കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നയന്‍ തമ്പി. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അതുല്‍ തമ്പി.

തന്നെ യുകെ ജീവിതം പ്രവാസിക്ഷേമത്തിനായി ശ്രമിക്കുന്ന തമ്പി ചേട്ടന് യുക്മയുടെ ഈ ആദരം അര്‍ഹതപ്പെട്ടതു തന്നെ.

 
കൂടുതല്‍വാര്‍ത്തകള്‍.