CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 23 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വൈദികരുടെ വാര്‍ഷികധ്യാനം ഫെബ്രുവരി 10 മുതല്‍ ഡിവൈന്‍ റാംസ്‌ഗേറ്റില്‍

റാംസ്‌ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാര്‍ഷികധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച മുതല്‍ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈന്‍ റാംസ്‌ഗേറ്റ് ധാനകേന്ദ്രത്തില്‍ നടക്കും. വിഖ്യാത ബൈബിള്‍ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡിറക്ടറുമായ  റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് വാര്‍ഷികധ്യാനം നയിക്കുന്നത്. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ധ്യാനം ആരംഭിക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി രൂപതയുടെ സേഫ് ഗാര്‍ഡിങ് പദ്ധതിയിലെ തുടര്‍ക്ലാസ്സുകളും നടക്കും. രൂപതയ്ക്ക് മുഴുവന്‍ ദൈവാനുഗ്രഹം ലഭിക്കുന്ന ഈ ധ്യാനത്തിന്റെ വിജയത്തിനായും വൈദികരെല്ലാവരും പരിശുദ്ധാത്മചൈതന്യത്താല്‍ കൂടുതല്‍ നിറയാനും എല്ലാ വിശ്വാസികളും ഈ ധ്യാനദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. 

ധ്യാനത്തിന് വരുന്ന ബഹു. വൈദികരെല്ലാവരും തങ്ങളുടെ തിരുവസ്ത്രങ്ങളും യാമപ്രാര്‍ത്ഥനാപുസ്തകങ്ങളും കൊണ്ടുവരണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഓര്‍മ്മിപ്പിച്ചു. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Divine Rtereat Cetnre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO




കൂടുതല്‍വാര്‍ത്തകള്‍.