CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 40 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 15ന് ഫാ ജോണ്‍ വിക്ടറും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും

ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 വരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂള്‍ പ്രധാന ഹാള്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളിലായി കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു

ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ദൈവ സ്തുതി ആരാധന, വിശുദ്ധ ബലി, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥനയും കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.

വാല്‍ത്തംസ്റ്റോ പള്ളിയിലെ ഫാ ജോണ്‍ വിക്ടര്‍ വിശുദ്ധ കുര്‍ബാന ആര്‍പ്പിക്കുകയും അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം അംഗങ്ങളായ ജിത്തു ദേവസ്യയും റിനി ജിത്തുവും ദൈവ വചന ശുശ്രൂഷയും ദൈവാനുഭ സാക്ഷ്യവും ഗാന ശുശ്രൂഷയും നയിയ്ക്കും. കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍ സോജി ബിജുവിന്റെ നേതൃത്വത്തില്‍ കിഡ്‌സ് ഫോര്‍ കിങ്ടം ടീം നയിയ്ക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

6 ഓക്‌ത്രോപ് റോഡ്,

പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.