CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 9 Seconds Ago
Breaking Now

കൊറോണാവൈറസ് ആശങ്ക; 30 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍; ബ്രൈറ്റണില്‍ വൈറസ് കിട്ടിയ ജിപിയുമായി ബന്ധപ്പെട്ടെന്ന സംശയത്തില്‍ ജാഗ്രത; വഴിയൊരുക്കിയത് എന്‍എച്ച്എസ് മീറ്റിംഗ്!

മറ്റ് ജീവനക്കാരിലേക്കും, രോഗികള്‍ക്കും വൈറസ് പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല

എന്‍എച്ച്എസ് യോഗത്തില്‍ പങ്കെടുത്ത ബ്രൈറ്റണിലെ ജിപിയില്‍ നിന്നും കൊറോണാവൈറസ് മുപ്പത് ഡോക്ടര്‍മാരിലേക്ക് പകര്‍ന്നതായി ആശങ്ക. ഇതോടെ ഇവരെല്ലാം സ്വയം ക്വാറന്റൈനിലേക്ക് മാറി. ഈ ഡോക്ടര്‍മാര്‍ക്ക് കൊറോണ പിടിപെടാനുള്ള സാധ്യതയും, ഇത് മറ്റുള്ളവര്‍ക്ക് പകരുമെന്നും ആശങ്കപ്പെട്ടാണ് ഡോക്ടര്‍മാരോട് സ്വയം ഏകാന്തവാസത്തിലേക്ക് നീങ്ങാന്‍ ആരോഗ്യ മേധാവികള്‍ നിര്‍ദ്ദേശിച്ചത്. 

യുകെയില്‍ കൊറോണാവൈറസ് കേസുകളില്‍ ഒന്‍പതെണ്ണത്തില്‍ രണ്ട് പേര്‍ ബ്രൈറ്റണിലെ ഡോക്ടര്‍മാരാണ്. ഇരുവരും വൈറസിനെ തോല്‍പ്പിച്ച് ആശുപത്രി വാസം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു ജിപി ഹോവ് ടൗണ്‍ ഹാളില്‍ ലോക്കല്‍ ഹെല്‍ത്ത് ബോഡി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഐസൊലേഷനിലുള്ള ഡോക്ടര്‍മാര്‍ അടുത്ത ആഴ്ച ജോലിയില്‍ തിരിച്ചെത്തുമെന്ന് യോഗം സംഘടിപ്പിച്ച ബ്രൈറ്റണ്‍ & ഹോവ് സിസിജി അവകാശപ്പെട്ടു. 

ക്വാറന്റൈനിലുള്ള ഡോക്ടര്‍മാരില്‍ 12 പേര്‍ ജിപികളും, മറ്റുള്ളവര്‍ സര്‍ജറി സ്റ്റാഫുമാണെന്നാണ് വിവരം. കൊറോണാവൈറസ് പോസിറ്റീവായി കണ്ടെത്തിയ ജിപി പങ്കെടുത്ത യോഗത്തിനെത്തിയ 30 ഡോക്ടര്‍മാരാണ് ക്വാറന്റൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ശ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. 

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് ഇവരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. യോഗം നടന്ന മുറിയും അണുവിമുക്തമാക്കുന്നുണ്ട്. സിംഗപ്പൂര്‍ ബിസിനസ്സ് മീറ്റ് കഴിഞ്ഞ് മടങ്ങിയ സ്റ്റീവ് വാല്‍ഷാണ് ബ്രിട്ടനിലേക്ക് വൈറസിനെ എത്തിച്ചത്. ഇദ്ദേഹത്തെ ചികിത്സിച്ച ജിപിമാര്‍ക്കാണ് രോഗം ആദ്യം പകര്‍ന്നുകിട്ടിയത്. മറ്റ് ജീവനക്കാരിലേക്കും, രോഗികള്‍ക്കും വൈറസ് പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.