CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 43 Minutes 16 Seconds Ago
Breaking Now

വലിയ നോമ്പ് ഒരുക്കധ്യാനം മാര്‍ച്ച് ഒന്നാം തിയതി ഫാ ഷൈജു നടുവത്താനിയില്‍ നയിക്കും

കേരള കത്തോലിക്ക സമൂഹത്തിനായുള്ള വലിയ നോമ്പ് ഒരുക്ക ധ്യാനം മാര്‍ച്ച് 1ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകനും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ ഷൈജു നടുവത്താനിയില്‍ നയിക്കും.

ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

കേരള കത്തോലിക്കാ ചാപ്ലിയന്‍ ഒരക്കിയിരിക്കുന്ന ആത്മീയ ശുശ്രൂഷയിലേക്കും ചാപ്ലിയന്‍ ഫാ ജോണ്‍സന്‍ അലക്‌സാണ്ടര്‍ എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

സെന്റ് മൈക്കിള്‍സ് കാതലിക് ചര്‍ച്ച്

പൊള്ളാര്‍ഡ്‌സ് ഹില്‍, MITCHAM, CR4 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോയ് പീറ്റര്‍ ; 07776233434

തെരന്‍സ് ആന്റണി 07862723589




കൂടുതല്‍വാര്‍ത്തകള്‍.