CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 14 Seconds Ago
Breaking Now

ന്യൂകാസിലിലെ പത്തുവയസുകാരനായ ചാക്കോച്ചന്റെ മലയാള ഭക്തിഗാനം യു ട്യൂബില്‍ വൈറല്‍

ന്യൂകാസില്‍. മലയാളം സംസാരിക്കുവാന്‍ പോലും   ബ്രിട്ടനിലെ മലയാളി കുട്ടികള്‍ വിമുഖത കാട്ടുന്ന ഈകാലത്തു  ശുദ്ധ മലയാളത്തില്‍ ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ന്യൂകാസിലിലെ പത്തു വയസുകാരന്‍ മലയാളി ബാലന്‍ ജേക്കബ് ഷൈമോന്‍ ശ്രദ്ധേയനാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അനവധി ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ സ്ഥാനം പിടിച്ച ഫാ.  ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ച 'കര്‍ത്താവെ നീയെന്റെ സ്വന്തം 'എന്ന  ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനത്തിനാണ് ചാക്കോച്ചന്‍ ശബ്ദം നല്‍കി  അഭിനയിച്ചിരിക്കുന്നത് .ഷാജി തുമ്പേച്ചിറ അച്ചന്‍  തന്നെ സ്റ്റുഡിയോയില്‍ നേരിട്ട് ചാക്കോച്ചനെ പാട്ടു  പഠിപ്പിച്ചു പാടിക്കുന്ന മനോഹരമായ  ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് .  ബിര്‍മിംഗ്ഹാമിലെ ബിജോ റ്റോം നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് സ്‌കറിയ ജേക്കബും , വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് വിഷ്ണു പി ആര്‍ സെലെബ്രന്റ്‌സും ആണ് , സുനില്‍ വി ജോയി ആണ് നിര്‍മ്മാണ നിര്‍വഹണം നിവഹിച്ചിരിക്കുന്നതു , ഷാജി അച്ചന്റെ  ഇതിനു മുന്‍പുള്ള ഒരു ആല്‍ബത്തിലും  ചാക്കോച്ചന്‍ ഒരു പാട്ട് പാടിയിരുന്നു . എന്തൊരു സ്‌നേഹമാണ് എന്ന് തുടങ്ങുന്ന ആ ഗാനം യു ട്യൂബില്‍ വൈറല്‍ ആയിരുന്നു .ഫാ . സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ച ആ ഗാനത്തിന്റെയും സംഗീത സംവിധാനം നിര്‍ വഹിച്ചത് ഫാ. ഷാജി തുമ്പേചിറയില്‍ ആണ് . ബ്രിട്ടനില്‍ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കലിന്റെയും , എന്‍ . എച്ച് . എസ് . ജീവനക്കാരിയായ സിമിയുടെയും രണ്ടാമത്തെ പുത്രനാണ് ന്യൂകാസില്‍ സെന്റ് ജോസെഫ് പ്രൈമറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ചാക്കോച്ചന്‍ , ഈ പാട്ട്  കാണുവാനും കേള്‍ക്കുവാനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

 

 




കൂടുതല്‍വാര്‍ത്തകള്‍.