CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 9 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ 21ന് ; ഫാ ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിയ്ക്കും

മൂന്നാം ശനിയാഴ്ച ലണ്ടന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21ാം തിയതി ശനിയാഴ്ച 2 മണി മുതല്‍ 5 മണി വരെ ലണ്ടനിലെ പാമേഴ്‌സ്ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

അഭിഷേകാഗ്നി യൂറോപ്പ് ഡയറക്ടറും പ്രശസ്ത ദൈവ വചന പ്രഘോഷകരനുമായ ഫാ ഷൈജു നടുവത്താനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും നയിക്കും.മുഴുവന്‍ സമയ സുവിശേഷ പ്രവര്‍ത്തകനായ ബ. സെയില്‍സ് സെബാസ്റ്റ്യന്‍ സുവിശേഷ പ്രഘോഷണവും ആഫ്രിക്കന്‍ വംശദനായ നിക്കും കുടുംബവും ദൈവാനുഭവ സാക്ഷ്യം നല്‍കും.

ഉച്ചയ്ക്ക് 1.30 ന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവ സ്തുതി ആരാധനയും കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ ,N13 5TY

സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.