CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 20 Seconds Ago
Breaking Now

പാര്‍ക്കിംഗില്‍ വാഹനം മുട്ടിയാല്‍ നിര്‍ത്താതെ പോകുന്നത് ബ്രിട്ടീഷുകാരുടെ ശീലം!

ലണ്ടനിലെ ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്

പാര്‍ക്കിംഗ് ചെയ്യുന്നതിനിടെ വാഹനം മറ്റൊരു കാറില്‍ മുട്ടിയാല്‍ അവിടെ നിന്നും മുങ്ങുന്നത് ബ്രിട്ടനില്‍ ഡ്രൈവര്‍മാരുടെ ശീലമാണെന്ന് പുതിയ ഗവേഷണം. യുകെ ഡ്രൈവര്‍മാരില്‍ കാല്‍ശതമാനം പേരും ഇക്കാര്യത്തില്‍ സമാനമനസ്‌കരാണ്. 

യൂറോ കാര്‍ പാര്‍ട്‌സാണ് ഈ പഠനം നടത്തിയത്. മറ്റൊരു വാഹനത്തില്‍ മുട്ടി കേടുപാട് സംഭവിച്ചാല്‍ ഉടമയോട് പറയാന്‍ കാത്തുനില്‍ക്കാതെ സ്ഥലത്ത് നിന്നും മുങ്ങുന്നതാണ് 32 ശതമാനം പേരുടെയും ശീലം. ലണ്ടനിലെ ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. തലസ്ഥാനത്തെ 43 ശതമാനം പേരാണ് ഇക്കാര്യം സമ്മതിച്ചത്. 

രണ്ടാം സ്ഥാനത്ത് ഓക്‌സ്‌ഫോര്‍ഡും, ലിവര്‍പൂള്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലും കലാശിച്ചു. നോര്‍വിച്ചാണ് അഞ്ചാം സ്ഥാനത്തുള്ളത്. അബദ്ധം സംഭവിച്ചാല്‍ അത് വെളിപ്പെടുത്തുന്ന കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. സ്ത്രീകളില്‍ 32 ശതമാനം പേര്‍ മാത്രമാണ് മുങ്ങല്‍വിദഗ്ധര്‍. പുരുഷന്‍മാരില്‍ 38 ശതമാനവും മിണ്ടാതെ രക്ഷപ്പെടും. 

തിരക്കേറിയ ഇടങ്ങളില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സെന്‍സറുകളും, റിവേഴ്‌സ് ക്യാമറകളും ഘടിപ്പിക്കുന്നതാണ് ഇതില്‍ അഭികാമ്യം. 




കൂടുതല്‍വാര്‍ത്തകള്‍.