CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 4 Seconds Ago
Breaking Now

കൊറോണയ്ക്കിടെ 'തട്ടിപ്പുമായി' ഇമെയിലുകള്‍; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ലോകം ഒരു പ്രതിസന്ധി നേരിടുമ്പോഴും തട്ടിപ്പുകള്‍ക്ക് കുറവില്ല. കൊറോണാവൈറസിനെ മറയാക്കിയാണ് തട്ടിപ്പ് നടത്താന്‍ ചിലര്‍ രംഗത്തുള്ളത്. ഇമെയില്‍ തട്ടിപ്പ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

വിവിധ ഭാഷകളില്‍ എഴുതിയ ഫിഷിംഗ് ഇമെയിലുകളാണ് വ്യക്തികളെയും, സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി പ്രചരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ മൈംകാസ്റ്റ് ഏതാനും ആഴ്ച മുന്‍പ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഒരു മണിക്കൂറില്‍ 200 തവണ ഈ ഇമെയില്‍ തട്ടിപ്പ് പാഞ്ഞു. 

യുകെ സര്‍ക്കാരിന്റെ ഇമെയില്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇവ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സാമ്പത്തിക വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെടുക. ടാക്‌സ് റീഫണ്ട് ലഭിക്കുമെന്നാണ് വാഗ്ദാനമെങ്കിലും കമ്പ്യൂട്ടറില്‍ മാല്‍വെയര്‍ കയറ്റിവിട്ട് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇതിന്റെ പണി. 

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ എന്ന മട്ടിലും ഇമെയിലുകള്‍ തട്ടിപ്പുകാര്‍ ചമക്കുന്നുണ്ട്. സുരക്ഷിതമായി ഇരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറ്റാച്ച് ചെയ്ത ഡോക്യുമെന്റില്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പ് സോഫ്റ്റ്‌വെയറുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടും. ഈ മാല്‍വെയറുകള്‍ ഇരകളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് ക്രിമിനലുകള്‍ക്ക് വിവരം കൈമാറും. 

ഇതിന് പുറമെ കൊറോണാ രോഗികളെ സഹായിക്കാനെന്ന പേരിലും വ്യാജ ഇമെയിലുകള്‍ പ്രചരിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.