CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 31 Seconds Ago
Breaking Now

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ കൊറോണ വൈറസിനെതിരായ യു കെ യിലെ പോരാട്ടത്തിന് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 

ആദ്യത്തേത് ക്ലിനിക്കല്‍ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള  കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഇതിലൂടെ നല്‍കപ്പെടുന്നത്. ഈ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത് ഡോക്ടര്‍ സോജി അലക്‌സിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമായിരിക്കും. ഈ സേവനത്തിന് തയ്യാറുള്ള ഡോക്ടര്‍മാരെ ഈ യുദ്ധത്തില്‍ പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്.

രണ്ടാമത്തേത്, ഇമോഷണല്‍ സപ്പോര്‍ട്ടാണ്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആള്‍ക്കാര്‍ക്ക് മാനസികമായി ധൈര്യം പകര്‍ന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍,അവരെല്ലാവരും അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അവരുടെ ദൈനംദിനാവശ്യങ്ങള്‍, മോര്‍ട്ട്‌ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളില്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, സാമൂഹ്യ പ്രവര്‍ത്തകര്‍, പുരോഹിതര്‍, മതപരമായ ഉപദേശം കൊടുക്കാന്‍ കഴിയുന്നവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്ക് സേവനം ചെയ്യാന്‍ കഴിയുന്ന ഈ മേഖലയിലേക്കും വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്.

മൂന്നാമത്തേത്, അവശ്യസഹായം അടിയന്തിരമായി എത്തിക്കാന്‍ കഴിയുന്നവരുടെ ഒരു ടീമാണ്.    രോഗലക്ഷണങ്ങള്‍ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പര്‍ക്കമില്ലാതെ വീടുകളില്‍ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തില്‍ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് നമ്മുടെ പ്രധാന ആവശ്യം. സമൂഹത്തിലെ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്ന ധൈര്യശാലികളായ മനുഷ്യസ്‌നേഹികള്‍ക്കും ഈ സേവനത്തിന് അവസരമുണ്ട്. യു കെ യിലെ മലയാളി സമൂഹം നമ്മെത്തന്നെ പരസ്പരം സഹായിക്കാനുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളായി രോഗം പകരുന്ന സാഹചര്യങ്ങള്‍, പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവ ഈ വോളന്റിയേഴ്‌സിനെ പഠിപ്പിക്കുവാനുള്ള ക്ലിനിക്കല്‍ ടീമിനും ചേരാവുന്നതാണ്. 

രോഗികളെ സഹായിക്കുന്നവര്‍ക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍, യു കെ യിലെ ഗവണ്‍മെന്റ് ബോഡികള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ നിര്‍ബ്ബന്ധമായും എടുക്കാന്‍ തയ്യാറുള്ളവരായിരിക്കണം വോളന്റിയേഴ്‌സായി വരേണ്ടത്. വോളന്റിയേഴ്‌സായി വരുന്നവരെ അവര്‍ക്ക് സേവനം ചെയ്യാന്‍ താല്പര്യമുള്ള മേഖലയനുസരിച്ച് ഗ്രൂപ്പുകളായി തരം തിരിച്ച് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനും യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്.

പകല്‍ ഓഫീസ് സമയങ്ങളില്‍ സഹായത്തിനായി വിളിക്കുന്നവരെ സഹായിക്കാന്‍ കോള്‍ സെന്ററും, അതിനു ശേഷം വിശ്വസ്തതയുള്ള വോളന്റിയേഴ്‌സിനെയും ഒരുക്കിയിട്ടുണ്ട്. ഈ സേവനത്തിനായി വിളിക്കുന്നവരുടെ ഫോണ്‍ നമ്പര്‍, പേര്, ആവശ്യം, ഈ വിവരങ്ങള്‍ ബന്ധപ്പെട്ടവരുമായി ഷെയര്‍ ചെയ്യുന്നതിനുള്ള അനുമതി  എന്നീ കാര്യങ്ങള്‍ക്കപ്പുറം മറ്റൊന്നും കോള്‍ ഹാന്‍ഡ്‌ലേഴ്‌സ് ചോദിക്കുന്നതല്ല. സാധനങ്ങള്‍ എത്തിച്ചു തരികയോ ഒക്കെയുള്ള സഹായമാണ് ആവശ്യമെങ്കില്‍ നിങ്ങളുടെ സ്ഥലവും നല്‍കാന്‍ തയ്യാറാകേണം.

സഹായത്തിനായി നമ്മെ സമീപിക്കുന്ന വ്യക്തികളുടെ യാതൊരുവിധ വിവരങ്ങളും യുണൈറ്റഡ് മലയാളി അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലോ മറ്റെവിടെയെങ്കിലുമോ പരസ്യമായി ഷെയര്‍ ചെയ്യുന്നവരെ വോളന്റിയേഴ്‌സായി ആവശ്യമില്ല. സമീപിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാമെന്ന് ഉറപ്പുള്ളവര്‍ മാത്രം ഈ യജ്ഞത്തില്‍ പങ്കാളികളാവുക.

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഈ അടിയന്തിര ഘട്ടത്തില്‍ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്‌നേഹമുള്ള മുഴുവന്‍ മലയാളികളുടെയും സേവനം അഭ്യര്‍ത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെങ്കില്‍, താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക 

 

സുരേഷ് കുമാര്‍            07903986970 

റോസ്ബിന്‍                     07428571013 

ബിനു ജോസ്                   07411468602 

ബിബിന്‍ എബ്രഹാം      07534893125 

ബാബു എം ജോണ്‍        07793122621 

ഓസ്റ്റിന്‍ അഗസ്റ്റിന്‍        07889869216 

കിരണ്‍ സോളമന്‍         07735554190 

സാം തിരുവാതിലില്‍   07414210825 

തോമസ് ചാക്കോ           07872067153 

റജി തോമസ്                    07888895607 

 

 




കൂടുതല്‍വാര്‍ത്തകള്‍.