CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 24 Seconds Ago
Breaking Now

സംസ്ഥാനത്ത് 40 പേര്‍ക്ക് കൊറോണ ബാധ ; ഇന്ന് മാത്രം 12 പേര്‍ക്ക് രോഗം ബാധിച്ചു ; സ്ഥിതി ഗൗരവകരമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ 'ജനത കര്‍ഫ്യു'വിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്നും ഞായറാഴ്ച ബസുകളൊന്നും ഓടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ആറുപേര്‍ക്കും കൊച്ചിയില്‍ അഞ്ച് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ 'ജനത കര്‍ഫ്യു'വിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്നും ഞായറാഴ്ച ബസുകളൊന്നും ഓടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ താന്‍ ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്നും കടകള്‍ രാവിലെ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ തുറന്നിടാവുള്ളൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. സ്‌കൂള്‍ അദ്ധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളില്‍ വരേണ്ടതില്ല. എല്ലാവരും അതീവ ശ്രദ്ധയും കരുതലും പുലര്‍ത്തണം. കൊറോണ രോഗത്തിന്റെ വ്യാപനം ഒരു ഘട്ടം കടന്നതായി സംശയിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ച് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.