CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 46 Seconds Ago
Breaking Now

സംസ്ഥാനത്ത് ലോക് ഡൗണ്‍ ; 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാര്‍ച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 28 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം മൊത്തം അടച്ചുപൂട്ടല്‍ എന്ന അസാധാരണ നടപടിയിലേക്കും കര്‍ശന സുരക്ഷയിലേക്കും സംസ്ഥാന സര്‍ക്കാര്‍ കടന്നത്. മാര്‍ച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസിയോ ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും.  പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ച 28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. 28 വൈറസ് ബാധിതരില്‍ 25 പേരും വന്നത് ദുബൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കോവിഡ് പ്രത്യേക ആശുപത്രി സജ്ജമാക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്ത് കടകള്‍ തുറക്കുക രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും. പെട്രോള്‍ പമ്പുകള്‍ തുറക്കും. പെട്രോള്‍ പമ്പിനും എല്‍.പി.ജിക്കും മുടക്കമുണ്ടാവില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.