CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 9 Seconds Ago
Breaking Now

ഇന്ത്യയില്‍ രോഗ ബാധിതരായവരുടെ എണ്ണം 480 ആയി ; രാജ്യാന്തര അതിര്‍ത്തികള്‍ അടച്ച് ഇന്ത്യ

എല്ലാ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് രാജ്യം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉള്‍പ്പടെ 30 സ്ഥലങ്ങളാണ് ലോക്ക്ഡൗണ്‍ ചെയ്തിരിക്കുന്നത്. കൂടാതെ രാജ്യാന്തര അര്‍ത്തികളും അടച്ചു.

രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 480 ആയി. സമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥന സര്‍ക്കാരുകളും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. എല്ലാ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സീപോര്‍ട്ട്, ഏയര്‍പോര്‍ട്ട്, റെയില്‍ പോര്‍ട്ട് , ഉള്‍പ്പെടെ 107 ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, ആഭ്യന്തര വിമാന സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കും. വിദേശത്തേക്കുള്ള സര്‍വീസുകള്‍ നേരത്തെ നിര്‍ത്തിയിരുന്നു.

മലേഷ്യയില്‍ നിന്ന് 104 പേരെയും ഇറാനില്‍ നിന്ന് 600 പേരെയും തിരിച്ചെത്തിച്ചു. ഇവരെ കരുതല്‍ സംരക്ഷണത്തിലേക്ക് മാറ്റി.  ഡല്‍ഹിയില്‍ ഇന്ന് പകുതി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുക.

 




കൂടുതല്‍വാര്‍ത്തകള്‍.