ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ മരിച്ച സിജി ടി അലക്‌സിന് യുകെ മലയാളികള്‍ കണ്ണീരോടെ യാത്രയേകി. ലണ്ടന്‍ സെന്റ് ഗ്രോഗിറിയസ് മലങ്കര ാേര്‍ത്തഡോക്‌സ് പള്ളിയില്‍ ആയിരുന്നു ചടങ്ങുകള്‍. ബാര്യ ബിന്‍സിയുടേയും മക്കളുടേയും വേദന ഏവരേയും കണ്ണീരിലാഴ്ത്തി. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചാണ് ശുശ്രൂഷ നടന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ ഹാപ്പി ജേക്കബ്, ഇടവക വികാരി ഫാ എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മൂത്ത മകന്‍ സിബിന്‍ സിജി അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സംസാരിച്ചു. ചടങ്ങിലെത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവ് സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. കൊറോണ ആശങ്കയിലും നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്രൊയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയിലായിരുന്നു സംസ്‌കാരം.
കെസിഡബ്ല്യു അംഗങ്ങളും ക്രോയിഡോണിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട്ടിലെത്തി ശുശ്രൂഷകളുടെ ഭാഗമായിരുന്നു.സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. മാത്രമല്ല യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ നിമോത്തിയോസ് തിരുമേനി, ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക മുന്‍ വികാരി ഫാ ഡോ നൈനാന്‍ വി ജോര്‍ജ് എന്നിവര്‍ വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകള്‍ നടത്തി. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ സംപ്രേഷണം ചെയ്തിരുന്നു.
ഈ മാസം 11 ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ക്രോയ്‌ഡോണ്‍ സെന്റ് ഹോസ്പിറ്റലിലെത്തി. ഡോക്ടറെ കാത്തിരിക്കുമ്പോഴാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അടിയന്തര വൈദ്യ സഹായം നല്‍കിയെങ്കിലും തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി. വെന്റിലേറ്ററിന്റെ സഹായം നല്‍കുകയായിരുന്നു.
അമ്പതുവയസു മാത്രമാണ് പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിക്കുകയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍, അലന്‍, നാലു വയസുകാരി ദിയ എന്നിവരാണ് മക്കള്‍. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.