CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 55 Minutes 41 Seconds Ago
Breaking Now

ഈ കണക്കുകള്‍ ബ്രിട്ടന്റെ ഉറക്കം കെടുത്തും ; മരണ സംഖ്യ ഉയരുമെന്ന് പഠന റിപ്പോര്‍ട്ട്

കണക്കു പ്രകാരം 35000 നും 70000 നും ഇടയില്‍ ആളുകള്‍ മരണപ്പെട്ടേക്കാം.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ ബ്രിട്ടന്‍ പരാജയപ്പെട്ടെന്ന് പറയേണ്ടിവരും. മരണ സംഖ്യ എഴുപതിനായിരത്തിലേക്ക് എത്തിയേക്കാമെന്നു വരെയാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഹെല്‍ത്ത് ഡാറ്റാ റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് ബോറിസിന്റെ ഉറക്കം കെടുത്തുകയാണ്. കണക്കു പ്രകാരം 35000 നും 70000 നും ഇടയില്‍ ആളുകള്‍ മരണപ്പെട്ടേക്കാം.

ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖനത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പറയുന്നത്. ഐസൊലേഷന്‍, സാമൂഹിക അകലം പാലിക്കല്‍, ലോക്ക് ഡൗണ്‍ എന്നിവയെല്ലാം ആദ്യ നടപടികളാണെന്നും കര്‍ശന നടപടികളിലേക്ക് ഇനിയും പോകണമെന്നുമാണ് നിര്‍ദ്ദേശം.

കരുതലോടെ നീങ്ങിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം നിര്‍ത്തണം. മരണ നിരക്ക് ഉയരുന്നതോടെ പ്രതിഷേധവും ശക്തമാണ്. കൃത്യമായ നീക്കം സര്‍ക്കാരില്‍ നിന്നുണ്ടായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ചുരുക്കം.




കൂടുതല്‍വാര്‍ത്തകള്‍.