കോവിഡ് 19 വൈറസിനെ നേരിടാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മുന്നറിയിപ്പ് ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആവശ്യമെങ്കില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിടും. തന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.