CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 29 Seconds Ago
Breaking Now

ലോക്ക് ഡൗണ്‍ ലംഘനത്തിന് രണ്ടുവര്‍ഷം വരെ തടവുശിക്ഷ

തെറ്റായ മുന്നറിയിപ്പ് നല്‍കിയാല്‍ ഒരു വര്‍ഷം തടവ്.

21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവു നേടാന്‍ ശ്രമിച്ചാല്‍ രണ്ടുവര്‍ഷം തടവ്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ ശിക്ഷ. തെറ്റായ മുന്നറിയിപ്പ് നല്‍കിയാല്‍ ഒരു വര്‍ഷം തടവ്. റെയില്‍ വ്യോമ ഗതാഗതത്തിന് വിലക്ക്

ആശുപത്രി, നഴ്‌സിങ് ഹോം, പോലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, എടിഎം എന്നിവ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം,കാലിത്തീറ്റ, മത്സ്യം എന്നീ കടകള്‍ തുറക്കാം. 

ബാങ്ക് ,ഇന്‍ഷുറന്‍സ്, അച്ചടി ദൃശ്യമാധ്യമങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

സംസ്‌കാര ചടങ്ങില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.