CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 32 Seconds Ago
Breaking Now

എക്‌സിറ്റര്‍ മലയാളി അസ്സോസ്സിയേഷന്‍ (ഇമ) കാരുണ്യത്തിന്‍ സ്പര്‍ശവുമായി മലയാളി സമൂഹത്തിന് മാതൃകയും സഹായകവുമാകുന്നു

ലോകത്താകമാനം ഭീതി വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരി  കൊറോണ വൈറസ്  (കോവിഡ്  19) ഇപ്പോള്‍ UK യിലും നിയന്ത്രണങ്ങള്‍ക്കതീതമായി ഓരോ ദിവസവും തികച്ചും ഭയാനകമായ രീതിയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ എല്ലാവര്‍ക്കും കരുണയുടെ കരസ്പര്‍ശവുമായി എക്‌സിറ്റര്‍ മലയാളി അസ്സോസ്സിയേഷനും എത്തുന്നു. നൂറിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന എക്‌സിറ്ററിലും പ്രാന്തപ്രദേശങ്ങളിലും പരസ്പര സഹായം ഏറ്റവും ആവശ്യമായ ഈ അടിയന്തിര സാഹചര്യത്തില്‍ ഭിന്നിച്ചു നില്‍ക്കാതെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകയായി മലയാളി സമൂഹത്തിന്റെ തോളോടു ചേര്‍ന്നു നിന്നു കൊണ്ട് അവര്‍ക്കാവശ്യമായ സഹായഹസ്തവുമായി ഇമ മുന്നിട്ടിറങ്ങുകയാണ്.  അടിയന്തിര സാഹചര്യത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍ എത്തിച്ചും  പ്രത്യേക സാഹചര്യത്തില്‍ വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുന്ന ( self isolation) അവസ്ഥയില്‍  തങ്ങള്‍ക്കാവുന്ന രീതിയില്‍ ഷോപ്പിംഗ് ചെയ്തു കൊടുത്തുകൊണ്ടും എല്ലാവര്‍ക്കും സഹായമായി ഇമ കൂടെ നില്‍ക്കുന്നു. ചെയര്‍മാന്‍ മോഹന്‍ കുമാറിനോടൊപ്പം മറ്റു ഭാരവാഹികളായ ബിജോ തോമസ്, ബിജോയി വര്‍ഗീസ്, സോജ് ജയപ്രകാശ്, ജോബി തോമസ് , റോബി വര്‍ഗീസ്, ഡിറ്റാ ജ്യൂവല്‍, തെരേസാ സാബു, ജോയി ജോണ്‍ എന്നിവരാണ് ഇമയുടെ അംഗങ്ങളുമായി ചേര്‍ന്ന് ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. തികച്ചും മാനുഷികവും കാരുണ്യപരവുമായ ഈ മഹാ ഉദ്യമത്തില്‍ ഇമയോടൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരോടും ഇമ നേതൃത്വം ഹൃദയപൂര്‍വ്വം  അഭ്യര്‍ത്ഥിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.