CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 41 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് മരണം 12 ആയി ; രോഗ ബാധിതരുടെ എണ്ണം 612

മഹാരാഷ്ട്രയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 122 ആയി.

രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 12 ആയി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. 

മഹാരാഷ്ട്രയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്‌നാട്ടിലും ഗോവയിലും ഇന്നലെ മൂന്നു പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ആദ്യമായാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 612 ആയി.

 

 




കൂടുതല്‍വാര്‍ത്തകള്‍.