CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 13 Seconds Ago
Breaking Now

കശ്മീരില്‍ ലോകം അവസാനിക്കുമെന്ന പ്രചരണം ; ജനം ഭീതിയില്‍

മാര്‍ച്ച് 26ന് ഭൂമിയ്ക്ക് സമീപം ഛിന്ന ഗ്രഹം കടന്നുപോകുമെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി കിംവദന്തികല്‍ പരക്കുകയാണ്.

കൊറോണ പേടിയില്‍ രാജ്യം ലോക്ക്ഡൗണിലായിരിക്കേ കശ്മീരില്‍ ലോകാവസാന ഭീതി തുടരുന്നു. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തില്‍ പ്രചരണം വ്യാപകമാകവേ ജനം ഭീതിയിലാണ്. ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടെന്ന രീതിയില്‍ കശ്മീരില്‍ പ്രചരണം വ്യാപമാകുകയാണ്.

ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ത്ഥന ആഹ്വാനം ചെയ്തു. എന്താണ് സംഭവിക്കുകയെന്ന ആശങ്കയില്‍ ജനം വീടിന് പുറത്ത് കാത്തിരുന്നു. മാര്‍ച്ച് 26ന് ഭൂമിയ്ക്ക് സമീപം ഛിന്ന ഗ്രഹം കടന്നുപോകുമെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി കിംവദന്തികല്‍ പരക്കുകയാണ്. ഒരു വ്യാഴാഴ്ചയാണ് ലോകം അവസാനിക്കുകയെന്ന വിശ്വാസം കശ്മീരില്‍ ഉണ്ട്. ഒപ്പം ഛിന്നഗ്രഹം എത്തുന്നുവെന്ന വാര്‍ത്ത കൂടി വന്നതോടെ ജനം ആശങ്കയിലാണ്. കശ്മീരില്‍ 11 കൊറോണ പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.