CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 24 Seconds Ago
Breaking Now

എല്ലാ കാര്യത്തിലും പരാതി പറയരുത്; ദുഃഖം പിശാചിന്റെ വിത്ത്; ക്രിസ്ത്യാനികളോട് മാർപ്പാപ്പയുടെ ഓണ്‍ലൈന്‍ കുര്‍ബാനയില്‍ മുന്നറിയിപ്പ്; കൊറോണാവൈറസ് ബാധിച്ചവരെ സഹായിച്ച് മരിച്ച ആരോഗ്യ ജീവനക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന

കൊറോണ മൂലം അവശരായ മനുഷ്യരാശിക്ക് വേണ്ടി ദൈവത്തിന്റെ കൃപ തേടാം

ജീവിതത്തില്‍ എല്ലാ കാര്യത്തിലും പരാതി പറയുന്നത് പരിപാടി വേണ്ടെന്ന് ക്രിസ്ത്യാനികള്‍ക്ക് പോപ്പ് ഫ്രാന്‍സിസിന്റെ ഉപദേശം. സ്വയം ദുഃഖിച്ച് ഇരിക്കുന്നത് പിശാചിന്റെ പണിയാണെന്നും ലൈവ് സ്ട്രീം ചെയ്ത കുര്‍ബാനയില്‍ പോപ്പ് ഓര്‍മ്മിപ്പിച്ചു. ശ്രദ്ധയില്ലായ്മയും, ഉദാസീനതയും, ആത്മനിന്ദയും ചേര്‍ന്നുള്ള മടിയന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വിഷമാണ്, അത് ആത്മാവില്‍ പുകമറ സൃഷ്ടിച്ച്, ജീവിക്കാന്‍ അനുവദിക്കാത്ത സ്ഥിതി സൃഷ്ടിക്കും, വത്തിക്കാനിലെ താമസസ്ഥലത്തുള്ള ചാപ്പലില്‍ വെച്ച് വെബ്ക്യാം വഴി പോപ്പ് വ്യക്തമാക്കി. 

കൊറോണാവൈറസ് രോഗികളെ സഹായിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരും, പുരോഹിതന്‍മാരും ഹീറോ മാതൃകകളാണെന്ന് ചൂണ്ടിക്കാണിച്ച പോപ്പ് അവര്‍ക്കായി പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു. 'ദുഃഖമെന്ന പാപം പിശാചിന്റെ വിത്താണ്, സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനം കൈക്കൊള്ളാന്‍ പറ്റാത്ത അവസ്ഥ, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കിയിട്ട് പരാതി പറയുന്നത് ശരിയായി മാറുക, അവരെ വിമര്‍ശിക്കാതെ സ്വയം വിലപിക്കുക. നമ്മളില്‍ ഒരുപാട് പേരെക്കുറിച്ച് ഈ ഘട്ടത്തില്‍ സ്മരിക്കുന്നു. നിരവധി ക്രിസ്ത്യാനികള്‍ ഈ വിധം അലസരായി ജീവിക്കുന്നു, ഒന്നും ചെയ്യാന്‍ കഴിയാതെ എല്ലാത്തിലും കുറ്റം കണ്ടെത്തുന്നു', പോപ്പ് പറഞ്ഞു. 

മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ഓണ്‍ലൈന്‍ സംപ്രേക്ഷണത്തിലും പോപ്പ് പങ്കെടുത്തു. കൊറോണാവൈറസ് പകര്‍ച്ചവ്യാധിക്ക് ഇടയില്‍ ആളുകളെ സമാധാനിപ്പിക്കാനുള്ള ലോര്‍ഡ്‌സ് പ്രെയറിലാണ് അദ്ദേഹം എത്തിയത്. ലക്ഷക്കണക്കിന് പേരെ ബാധിക്കുകയും, ഇരുപതിനായിരത്തോളം പേരെ കൊല്ലുകയും ചെയ്ത മഹാമാരിക്ക് ഇടയില്‍ ദൈവത്തിന്റെ കൃപയ്ക്കായി മാർപ്പാപ്പ അപേക്ഷിച്ചു. 'ഈ നിമിഷം കൊറോണ മൂലം അവശരായ മനുഷ്യരാശിക്ക് വേണ്ടി ദൈവത്തിന്റെ കൃപ തേടാം. ഇത് നമുക്ക് ഒരുമിച്ച് ചെയ്യാം, എല്ലാ പള്ളികളിലെയും, സമൂഹത്തിലെയും, ആചാരങ്ങളിലെയും, പ്രായത്തിലെയും, ഭാഷയിലെയും, രാജ്യങ്ങളിലെയും ക്രിസ്തീയര്‍ ഒരുമിച്ച് ചെയ്യാം', അദ്ദേഹം പറഞ്ഞു. 

ഇറ്റലി കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണയ്‌ക്കെതിരെ പടപൊരുതുന്ന സാഹചര്യത്തില്‍ കര്‍ശനമായ ജാഗ്രതയിലാണ് 83-കാരനായ പോപ്പ് ഫ്രാന്‍സിസിനെ വത്തിക്കാനില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതോടെ പൊതുജനങ്ങളെ കാണുന്നതും, സണ്‍ഡേ ബ്ലെസിംഗും ഇന്റര്‍നെറ്റ്, ടിവി എന്നിവ വഴിയാക്കി. ഇറ്റലിയില്‍ 70,000 പേര്‍ക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്. 6820 പേരാണ് ഇവിടെ മരിച്ചത്. ലോകത്തില്‍ തന്നെ ഉയര്‍ന്ന മരണസംഖ്യയാണ് ഇറ്റലിയിലേത്. 




കൂടുതല്‍വാര്‍ത്തകള്‍.