CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 20 Minutes 54 Seconds Ago
Breaking Now

ഈ സമയത്താണോ ആട്ടവും പാട്ടും ; വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി ഗായിക സിത്താര

സോഷ്യല്‍മീഡിയയില്‍ പാട്ട് പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ച ചില കമന്റുകള്‍ക്ക് മറുപടിയുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും എന്നൊക്കെ പറഞ്ഞുള്ള കമന്റുകള്‍ക്ക് മറുപടിയായി ഫേസ്ബുക്കിലാണ് താരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ', 'പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ ', 'ലോകം മുഴുവന്‍ പ്രശ്!നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ', ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണെന്ന് പറഞ്ഞാണ് സിത്താരയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

പോസ്റ്റിങ്ങനെ

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണ് , 'ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ', 'പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ ', 'ലോകം മുഴുവന്‍ പ്രശ്!നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ' !!!

ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍ , കമന്റ് ഇടാമെങ്കില്‍ , ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍ , സിനിമ കാണാമെങ്കില്‍ ,പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യും !!!! ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാര്‍ മിക്കവരും മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് !!! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാല്‍ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട കൂട്ടര്‍ കലാകാരന്മാര്‍ തന്നെയാവും !!! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികള്‍ തുടങ്ങി എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !!!ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാള്‍ , വരുമാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി കലാകാരന്മാര്‍ കരുതുന്ന ചിലതുണ്ട്  നില്ക്കാന്‍ ഒരു വേദി , മുന്നില്‍ ഇരിക്കുന്ന ആസ്വാദകര്‍ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !!! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടര്‍മാരും , ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് !!! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകള്‍ക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും !!

പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും !! അതിനാല്‍ ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും ,ആടും ,പറയും !!!!

 




കൂടുതല്‍വാര്‍ത്തകള്‍.