ചാള - 10 എണ്ണം വലുത്
ചെറിയ ഉള്ളി - ഒന്നര കപ്പ്
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി - 1 കഷണം
വേപ്പില - 2 തണ്ട്( ഒന്നിച്ചരക്കണം)
വാളൻപുളി പേസ്റ്റ് -ഒരു പുളി പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ചാള നല്ലവണ്ണം കഴുകി പുളി വെള്ളത്തിൽ കഴുകി ഉളുമ്പ് കളഞ്ഞ് എടുക്കണം . ഓരോ ചാളയും എടുത്ത് രണ്ട് വശവും വരഞ്ഞ് വയ്ക്കുക . ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് അരച്ച് വച്ചിരിയ്ക്കുന്ന അരപ്പിട്ട് മൂപ്പിക്കുക . കരിയാതെ മൂപ്പിക്കണം . നല്ലവണ്ണം മൂത്ത് കഴിയുമ്പോൾ അര മുക്കാൽ ഗ്ലാസ്സ് വെള്ളം ഒഴിച്ച് അരപ്പ് കലക്കണം . അതിന്റെ കൂടെ വാളൻപുളിയും ഉപ്പും പാകത്തിന് ഒഴിക്കണം .തിളച്ചു ചാറ് കുറുകി എണ്ണ തെളിയുമ്പോൾ ഇറക്കി വെക്കണം .
ഒരു പ്രഷർ പാൻ എടുത്ത് അടിയിൽ ഒരു ലെയർ ഗ്രേവി ഒഴിച്ച് അതിന്റെ മീതെ ചാള (വെള്ളം ഒട്ടും ഇല്ലാതെ ഞെക്കി കളഞ്ഞ് ) നിരത്തുക അതിന്റെ മീതെ ബാക്കിയുള്ള ഗ്രേവിയും എല്ലായിടത്തുമായി ഒഴിച്ച് പാൻ ഒന്ന് ചുറ്റിച്ച് അടച്ച് അടുപ്പിൽ വച്ച് തീ ഇടുക .
ആവി വരുമ്പോൾ വെയിറ്റ് ഇട്ട് കുക്കർ ഒന്ന് വിസിൽ വരുമ്പോൾ ഇറക്കി വയ്ക്കുക .ആവി പോയി കഴിയുമ്പോൾ കുക്കർ ഇറക്കാം. മീൻ വിണ്ട് ചാറ് പറ്റിയിരിക്കണം .
NB : ഉളുമ്പ് ഒട്ടും ഇല്ലാതെ കഴുകി എടുക്കണം .അല്ലെങ്കിൽ ഭയങ്കര ഉളുമ്പ് രുചിയും മണവും ആയിരിക്കും .